ദേശീയം

പിടിവിട്ട് തമിഴ്‌നാട്; ഒരാഴ്ചയ്ക്കിടെ അരലക്ഷം പേര്‍ക്ക് കോവിഡ്; ഇന്ന് രോഗികള്‍ 13,000ലേക്ക്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. 12,895 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം അരലക്ഷം കടന്നു.

പ്രതിദിനരോഗികളില്‍ പകുതിയും ചെന്നൈയിലാണ്. 6,186 പേര്‍ക്കാണ് വൈറസ് ബാധ. 12 പേര്‍ മരിച്ചതായി തമിഴ്‌നാട് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കോവിഡ് സ്ഥിരീകരിച്ചവരില്‍ 80 ശതമാനവും ഒമൈക്രോണ്‍ വകഭേദമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണായിരുന്നു

പശ്ചിമബംഗാളില്‍ കാല്‍ലക്ഷത്തോളം പേര്‍ക്കാണ് കോവിഡ് സ്ഥിരികരിച്ചു. 24 മണിക്കൂറിനിടെ 24,287 പേര്‍ക്കാണ് വൈറസ് ബാധ. 18 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ സജീവ കേസുകളുടെ എണ്ണം 78,111 ആയി. ഇതുവരെ 16, 57,034 പേര്‍ രോഗമുക്തി നേടി. മരണ സംഖ്യ 19,901 ആയി.

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 22,751 പേര്‍ക്കാണ് 24 മണിക്കൂറിനിടെ വൈറസ് ബാധ. 17 പേര്‍ മരിച്ചു. ടിപിആര്‍ 23.53 ആണ്. ഇതോടെ സംസ്ഥാനത്തെ സജീവ കേസുകള്‍ 60,733 ആയി. ഇതുവരെ രോഗമുക്തി നേടിയത് 14,63,837 പേരാണ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്