ദേശീയം

മുംബൈയില്‍ ന്യൂക്ലിയര്‍ ബോംബാക്രമണം നടക്കും; പൊലീസിന് വ്യാജ ഫോണ്‍ കോള്‍, യുവാവ് അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുംബൈയില്‍ ഭീകരാക്രമണം നടക്കുമെന്ന് മുന്നറിയിപ്പ് നല്‍കി വ്യാജ ഫോണ്‍ കോള്‍ ചെയ്തയാള്‍ അറസ്റ്റില്‍. മുംബൈ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കെത്തിയ വ്യാജ സേന്ദേശത്തിന്റെ പിന്നിലെ വ്യക്തിയാണ് മധ്യപ്രദേശ് പൊലീസിന്റെ പിടിയിലായത്. ജിതേഷ് താക്കൂര്‍ (35) എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. 

വ്യാജ ഫോണ്‍കോള്‍ എത്തിയ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഇയാളിലേക്കെത്തിയത്. യുവാവ് മദ്യപാനിയാണെന്നും ഇയാള്‍ക്ക് ജോലിയൊന്നും ഇല്ലെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാള്‍ മുംബൈ പൊലീസിന് വ്യാജ സന്ദേശം കൈമാറിയത്. 

ആര്‍മിയില്‍ നിന്ന് വിളിക്കുകയാണെന്നും മുംബൈയില്‍ ന്യൂക്ലിയര്‍ ബോംബാക്രമണം നടക്കുമെന്നുമാണ് ഇയാള്‍ മുംബൈ പൊലീസിന് ഫോണിലൂടെ കൈമാറിയ വിവരം. ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ്, കുര്‍ള റെയില്‍വേ സ്റ്റേഷന്‍, ഷാറൂഖ് ഖാന്റെ ബംഗ്ലാവ് തുടങ്ങിയ ഇടങ്ങളില്‍ ആക്രമണമുണ്ടാകുമെന്നായിരുന്നു യുവാവ് പറഞ്ഞത്. ഇതനുസരിച്ച് പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല. തുടര്‍ന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്