ദേശീയം

യോഗി മന്ത്രിസഭയില്‍ നിന്ന് രാജിവച്ചതിന് പിന്നാലെ പ്രസാദ് മൗര്യയ്ക്ക് അറസ്റ്റ് വാറന്റ്

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: യോഗി ആദിത്യനാഥ് സര്‍ക്കാര്‍ മന്ത്രിസഭയില്‍നിന്ന് രാജിവച്ചതിന് പിന്നാലെ സ്വാമി പ്രസാദ് മൗര്യയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്.  2014ല്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിലാണ് നടപടി.

കേസില്‍ ഇന്ന് കോടതിയില്‍ ഹാജരാകാന്‍ മൗര്യയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. 24ന് ഹാജരാകണമെന്ന്് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പരാമര്‍ശം നടത്തുന്ന സമയത്ത് മായാവതിയുടെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിക്കൊപ്പമായിരുന്നു പ്രസാദ് മൗര്യ. വിവാഹസമയത്ത്് ഗണിപതിയെയും ഗൗരിദേവിയെയും ആരാധിക്കരുത്. ദളിതരെയും പിന്നോക്കവിഭാഗക്കാരെയും അടിമകളാക്കാനുമുള്ള സവര്‍ണമേധാവിത്വത്തിന്റെ ഗൂഢാലോചനയാണ് ഇതെന്നുമായിരുന്നു മൗര്യയുടെ വാക്കുകള്‍. ഈ പരാമര്‍ശം ഏറെ വിവാദമായിരുന്നു. 

മൗര്യ സമാജ്‌വാദ് പാര്‍ട്ടിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറന്റ്. ഇനി ബിജെപിയിലേക്ക് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. രാജി പിന്‍വലിപ്പിക്കാന്‍ കേന്ദ്ര നേതൃത്വം ശ്രമിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി