ദേശീയം

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിക്കു കോവിഡ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെറിയ ലക്ഷണങ്ങള്‍ മാത്രമേ ഉള്ളൂവെന്നും ഹോം ക്വാറന്റൈനില്‍ ആണെന്നും ഗഡ്കരി ട്വിറ്ററിലുടെ അറിയിച്ചു.

താനുമായി സമീപ ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ വന്നവര്‍ സ്വയം നിരീക്ഷണത്തില്‍ പോവണമെന്നും പരിശോധന നടത്തണമെന്നും ഗഡ്കരി നിര്‍ദേശിച്ചു. 

മൂന്നാം തരംഗം തീവ്രം

മൂന്നാം തരംഗം രൂക്ഷമായതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇന്നലെ 1,94,720 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. 60,405 പേരാണ് രോഗമുക്തി നേടിയത്. 442 പേര്‍ വൈറസ് ബാധ മൂലം മരിച്ചു.

നിലവില്‍ രാജ്യത്തെ ആക്ടിവ് കേസുകള്‍ 9.55.319 ആണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.05 ശതമാനം.

കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 4868 ആയി.

തമിഴ്‌നാട്ടിലും കര്‍ണാടകയിലുമായി മുപ്പതിനായിരത്തോളം കേസുകള്‍

തമിഴ്‌നാട്ടിലും കര്‍ണാടകയിലുമായി ഇന്നലെ മുപ്പതിനായിരത്തോളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ 14,473 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 5 പേര്‍ മരിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം 73,260 ആയി. ടിപിആര്‍ 10.30 ആയി ഉയര്‍ന്നു.

തമിഴ്‌നാട്ടില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്.15,379 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ചെന്നൈയിലാണ് കൂടുതല്‍ രോഗികള്‍. പതിനെട്ടിന് മേലെയാണ് ടിപിആര്‍.

മഹാരാഷ്ട്രയില്‍ മുംബൈയില്‍ മാത്രം ഇന്നലെ 11,647 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് പേര്‍ മരിച്ചു. നഗരത്തില്‍ മാത്രം ചികിത്സയിലുള്ളവര്‍ ഒരുലക്ഷം കടന്നു. ബംഗാളില്‍ 21,098 പേര്‍ക്കാണ് വൈറസ് ബാധ. ടിപിആര്‍ 32.35. 19 പേര്‍ മരിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം ഒരുലക്ഷത്തിന് മുകളിലായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല