ദേശീയം

യോഗി അയോധ്യയിലല്ല; ഗോരഖ്പൂരില്‍; രാജ്‌നാഥ് സിങ്ങിന്റെ മകന്‍ നോയിഡയില്‍; ബിജെപി പട്ടികയായി

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥിപട്ടിക പ്രഖ്യാപിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയില്‍ മല്‍സരിക്കില്ല. പകരം ഗോരഖ്പൂര്‍ അര്‍ബനിലാകും യോഗി ജനവിധി തേടുക. ആദ്യമായാണ് യോഗി ആദിത്യനാഥ് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാനാണ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത്. 

ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പ്രയാഗ് രാജ് ജില്ലയിലെ സിരാത്തു മണ്ഡലത്തില്‍ നിന്നും മത്സരിക്കും. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ മകന്‍ പങ്കജ് സിങ് നോയിഡയില്‍ മത്സരിക്കും. 

ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 58 മണ്ഡലങ്ങളില്‍ 57 ലും, രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന 55 മണ്ഡലങ്ങളില്‍ 38 ഇടത്തെയും സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. 

അതിനിടെ ബിഎസ്പി വിട്ട മുന്‍മന്ത്രി രാംവീര്‍ ഉപാധ്യായ ബിജെപിയില്‍ ചേരും. ബിജെപി ബ്രാജ് മേഖല അധ്യക്ഷന്‍ രജനീകാന്ത് മഹേശ്വരി, ജനറല്‍ സെക്രട്ടറി അശ്വനി ത്യാഗി എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്