ദേശീയം

കാര്‍ മാറ്റാന്‍ ആവശ്യപ്പെട്ടു; അമ്മയ്ക്കും മകനും ഡോക്ടറുടെ ക്രൂരമര്‍ദ്ദനം; വിഡിയോ

സമകാലിക മലയാളം ഡെസ്ക്


ഭോപ്പാല്‍: പച്ചക്കറി വ്യാപാരിയായ അമ്മയെയും മകനെയു ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചു. ഉന്തുവണ്ടിയുടെ മുന്നില്‍ കാര്‍പാര്‍ക്ക് ചെയ്തതിനെ കുറിച്ച് ചോദിച്ചതിനെ തുടര്‍ന്നാണ് ഡോക്ടറുടെ നേതൃത്വത്തില്‍ അമ്മയ്ക്കും മകനും ക്രൂരമായ മര്‍ദ്ദനമേറ്റത്. ഇവരുടെ പച്ചക്കറികള്‍ സംഘം റോഡില്‍ വലിച്ചെറിയുകയും ചെയ്തു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം.

അമ്മയെയും മകനെയും മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം.  കാര്‍ നിര്‍ത്തിയതിനെ ചൊല്ലി വ്യാപാരിയും ഡോക്ടറു തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് അവരുടെ ഉന്തുവണ്ടിയിലുണ്ടായിരുന്ന പച്ചക്കറികള്‍ ഡോക്ടറും സംഘവും റോഡിലേക്ക് വലിച്ചെറിയുകയും ചെയ്തു.

പച്ചക്കറി കച്ചവടം നടത്തുന്ന ദ്വാരകബായിക്കും മകന്‍ രാജുവിനുമാണ് മര്‍ദ്ദനമേറ്റത്. നിര്‍ത്തിയിട്ടിരുന്ന കാര്‍ മാറ്റാന്‍ ഡോക്ടറോട് ആവശ്യപ്പെട്ടിരുന്നതിനെ തുടര്‍ന്ന് ഇവരെ ഡോക്ടറും സംഘവും മര്‍ദ്ദിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തര്‍ക്കത്തെ തുടര്‍ന്ന് ഡോക്ടര്‍ ക്ലിനിക്കിലെ ജീവനക്കാരെ വിളിച്ചുവരുത്തിയാണ് ആക്രമണം നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്