ദേശീയം

ചരിത്രപ്രസിദ്ധമായ സെക്കന്തരാബാദ് ക്ലബില്‍ വന്‍തീപിടിത്തം; 20 കോടിയുടെ നഷ്ടം; അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: ചരിത്രപ്രസിദ്ധമായ സെക്കന്തരാബാദ് ക്ലബില്‍ വന്‍ തീപിടിത്തം. ഞായറാഴ്ച രാവിലെയാണ് തീപിടുത്തമുണ്ടായത്. 20 കോടിയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. ഫയര്‍ഫോഴ്‌സിന്റെ നിരവധി യൂണിറ്റുകളെത്തി തീയണച്ചു.

തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 1878ല്‍ ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിച്ചതാണ് സെക്കന്തരാബാദ് ക്ലബ്, സെക്കന്തരബാദിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ക്ലബ് 22 ഏക്കറോളം നീണ്ടുകിടക്കുന്നു. ഇതിന് ഹൈദരബാദ് അര്‍ബന്‍ ഡെവലപ്പ്‌മെന്റ് അതോറിറ്രി പൈതൃകപദവി നല്‍കിയിരുന്നു. 300 ഓളം ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം