ദേശീയം

 5 ജി തരംഗങ്ങൾ 'വില്ലനാ'കും?; അമേരിക്കയിലേക്കുള്ള സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: അമേരിക്കയിൽ 5 ജി സാങ്കേതികവിദ്യ നടപ്പാക്കുന്നത് കണക്കിലെടുത്ത്, എയർ ഇന്ത്യ വിമാന സർവീസുകൾ വെട്ടിക്കുറച്ചു. യുഎസിലേക്കുള്ള സർവീസുകൾ വെട്ടിക്കുറയ്ക്കുയോ പുനഃക്രമീകരിക്കുകയോ ചെയ്തതായി എയർ ഇന്ത്യ അറിയിച്ചു. ഇന്ത്യയിൽ നിന്ന് ജനുവരി 19 മുതലുള്ള സർവീസുകളാണ് പുനഃക്രമീകരിച്ചത്.  

റദ്ദാക്കിയതും വൈകുന്നതുമായ വിമാനസർവീസുകളുടെ വിവരങ്ങൾ എയർ ഇന്ത്യ ട്വീറ്റ് ചെയ്യുന്നുണ്ട്. 5ജി സേവനം നടപ്പാക്കുമ്പോൾ വ്യോമയാന പ്രതിസന്ധി ഉണ്ടാകുമെന്ന് യുഎസ് എയർലൈൻ മേധാവിമാർ കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് എയർ ഇന്ത്യയുടെ നടപടി. 

യുഎസ് സർക്കാർ നടപ്പാക്കുന്ന പുതിയ 5ജി സേവനങ്ങൾ വിമാന സർവീസിനെ അപകടത്തിലാക്കാൻ സാധ്യതയുണ്ടെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. 15,000 വിമാനങ്ങൾ, 1.25 ദശലക്ഷം യാത്രക്കാർ, ചരക്കുഗതാഗതം എന്നിവയയെല്ലാം 5ജി ബാധിക്കുമെന്ന് യുണൈറ്റഡ് എയർലൈൻസ് വ്യക്തമാക്കി. റൺവേയുടെ അടുത്ത് 5 ജി സംവിധാനങ്ങൾ സ്ഥാപിച്ചാൽ, 5 ജി തരംഗങ്ങൾ വിമാനങ്ങളിലെ ആശയവിനിമയത്തിന് തടസ്സമുണ്ടാക്കും.

ടേക്ക് ഓഫ്, ലാൻഡിങ്, കാലാവസ്ഥാ നിരീക്ഷണം തുടങ്ങിയ സുപ്രധാന സുരക്ഷാ കാര്യങ്ങളെ 5ജി ദോഷകരമായി ബാധിക്കാമെന്നും യുണൈറ്റഡ് എയർലൈൻസ് ചൂണ്ടിക്കാട്ടി. 5 ജി ഉപകരണങ്ങളുടെ പ്രവർത്തനം മൂലമുള്ള തടസത്തെ തുടർന്ന് പലപ്പോഴും വിമാനങ്ങൾ റദ്ദാക്കുകയോ വഴിതിരിച്ചു വിടുകയോ വേണ്ടിവരും. വ്യോമയാന സുരക്ഷയും പ്രതിസന്ധിയിലാകുമെന്നാണ് ആക്ഷേപമുയർന്നിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ