ദേശീയം

സ്റ്റൗവില്‍ നിന്ന് വിഷപ്പുക; അമ്മയും നാലു മക്കളും ശ്വാസംമുട്ടി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സ്റ്റൗവില്‍ നിന്ന് വിഷപ്പുക ശ്വസിച്ച് ഡല്‍ഹിയില്‍ അമ്മയും നാല് മക്കളും മരിച്ചു. സീമാപുരിയിലെ അപാര്‍ട്മെന്റിലെ അഞ്ചാം നിലയിലെ ഫ്ളാറ്റില്‍ ബുധനാഴ്ച്ച ഉച്ചയോടെയാണ് സംഭവം. മോഹിത് കാലിയ എന്നയാളുടെ ഭാര്യ രാധ (30) യും നാല് മക്കളുമാണ് മരിച്ചത്.

വീട്ടിനുള്ളില്‍ ബോധാവസ്ഥയില്‍ അഞ്ചു പേരെയും കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തുമ്പോള്‍ അമ്മയും മൂന്നു മക്കളും മരിച്ചിരുന്നു. ഏറ്റവും ചെറിയ കുഞ്ഞിന് ജീവനുണ്ടായിരുന്നെന്നും എന്നാല്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചതായും പൊലീസ് പറഞ്ഞു.

ശ്വാസം മുട്ടിയാണ് നാലുപേരും മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. കരി ഉയോഗിച്ചുള്ള 'അംഗിതി' എന്ന പ്രത്യേകതരം അടുപ്പാണ് വീട്ടിലുണ്ടായിരുന്നത്. കഠിനമായ തണുപ്പ് കാരണം ഇത് മുറിയില്‍ കത്തിച്ചുവെക്കുകയായിരുന്നു എന്നാണ് കരുതുന്നത്. വായുസഞ്ചാരമില്ലാത്ത ചെറിയ മുറിയില്‍ അടുപ്പില്‍നിന്നുള്ള വിഷവാതകം പടരുകയും അതു ശ്വസിക്കുകയും ചെയ്തതാകാം മരണകാരണമെന്നാണ് പൊലീസ് നിഗമനം.

അമര്‍പാല്‍ സിങ് എന്ന ആളാണ് ഫ്ളാറ്റിന്റെ ഉടമസ്ഥനെന്നും മോഹിത് കാലിയയും ഭാര്യയും നാല് മക്കളും അവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ