ദേശീയം

സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും; മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച മുതല്‍ സ്‌കൂളുകള്‍ തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വര്‍ഷ ഗെയ്ഖ്‌വാദ്. വിദ്യാഭ്യാസ വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അനുമതി നല്‍കിയതായി മന്ത്രി വ്യക്തമാക്കി. കോവിഡ് വ്യാപനം ശക്തമായതിന് പിന്നാലെ മഹാരാഷ്ട്രയില്‍ സ്‌കൂളുകള്‍ അടച്ചിരുന്നു. 

സ്‌കൂളുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച മാര്‍ഗരേഖ ഇന്ന് വൈകുന്നേരമോ നാളെയോ പുറത്തിറക്കുമെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. 

സ്‌കൂളുകള്‍ വീണ്ടും അടച്ചതിനെ എതിര്‍ത്ത് അധ്യാപകരും രക്ഷിതാക്കളും രംഗത്തുവന്നിരുന്നു. ഒമൈക്രോണ്‍ വ്യാപനം കുറയുകയാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍ ഈ സാഹചര്യത്തിലാണ് സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. 

വാക്‌സിനേഷന്‍ ഉള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ സ്വീകരിക്കാനായി സ്‌കൂളുകള്‍ക്ക് നാല് ദിവസത്തെ സമയം അനുവദിക്കും. പുതിയ ടൈം ടേബിളും തയ്യാറാക്കണം. അതത് മേഖലകളിലെ സാഹചര്യം കണക്കിലെടുത്ത് സ്‌കൂള്‍ സമയം പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് തീരുമാനിക്കാം-മന്ത്രി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും