ദേശീയം

വാരാന്ത്യ ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നു, കടകള്‍ക്കുള്ള നിയന്ത്രണവും നീക്കും; ഡല്‍ഹിയില്‍ ടിപിആര്‍ കുറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കു കുറഞ്ഞ സാഹചര്യത്തില്‍ വാരാന്ത്യ ലോക്ക് ഡൗണ്‍ പിന്‍വലിക്കാന്‍ ഡല്‍ഹി ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് ഉത്തരവിറക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കു ശുപാര്‍ശ നല്‍കി.

വാരാന്ത്യ ലോക്ക് ഡൗണും കടകള്‍ തുറക്കുന്നതിനുള്ള നിയന്ത്രണവുമാണ് പിന്‍വലിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളില്‍ അന്‍പതു ശതമാനം ജീവനക്കാര്‍ എന്ന വ്യവസ്ഥ  തുടരും. 

കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്ന പശ്ചാത്തലത്തില്‍ ഈ മാസം ഏഴിനാണ് ഡല്‍ഹിയില്‍ വാരാന്ത്യ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. 

ഇന്നലെ ഡല്‍ഹിയില്‍ 12,306 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല