ദേശീയം

മാസ്‌ക് ധരിക്കാന്‍ പറഞ്ഞു, ഫോട്ടോയെടുക്കാന്‍ ശ്രമിച്ച പൊലീസുകാരിയുടെ ഫോണ്‍ നിലത്തെറിഞ്ഞു പൊട്ടിച്ചു; യുവാവിന്റെ പരാക്രമം 

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്: മാസ്‌ക് ധരിക്കാതിരുന്നതിന് പിഴ ചുമത്താന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയതായി പരാതി. കുപിതനായ യുവാവ് പൊലീസുകാരിയുടെ കൈയില്‍ ഇരുന്ന ഫോണ്‍ തട്ടിപ്പറിച്ചെടുത്ത് നിലത്തെറിഞ്ഞ് നശിപ്പിച്ചു. എന്നിട്ടും നിലപാടില്‍ നിന്ന് മാറാതിരുന്ന പൊലീസ് ഉദ്യോഗസ്ഥയുടെ മുന്നില്‍ വച്ച് കത്രിക ഉപയോഗിച്ച് യുവാവ് സ്വയം കുത്തി പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചണ്ഡീഗഡില്‍ വെള്ളിയാഴ്ചയാണ് സംഭവം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശനമായ പരിശോധന തുടരുന്നതിനിടെയാണ് യുവാവ് മാസ്‌ക് ധരിക്കാതിരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ പിഴ ചുമത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം.

സ്വന്തം കടയില്‍ മാസ്‌ക് ധരിക്കാതെ യുവാവ് നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഡ്യൂട്ടി ചെയ്യാനാണ് ശ്രമിച്ചതെന്ന് പൊലീസുകാരി പറയുന്നു. മാസ്‌ക് ധരിക്കാനും പിഴ അടയ്ക്കാനും വിക്രാന്ത് ജോഷിയോട്് ആവശ്യപ്പെട്ടു. ഇതുകേട്ട യുവാവ് കുപിതനാകുകയും ഒച്ചയെടുക്കുകയും ചെയ്തു. യുവാവിന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ തന്റെ കൈയിലിരുന്ന ഫോണ്‍ തട്ടിപ്പറിച്ചു. തുടര്‍ന്ന് നിലത്തേയ്ക്ക് എറിഞ്ഞ് നശിപ്പിച്ചതായി പൊലീസ് ഉദ്യോഗസ്ഥയുടെ പരാതിയില്‍ പറയുന്നു. 

എന്നാല്‍ പിഴ ചുമത്തുന്നതില്‍ നിന്ന് പിന്മാറാന്‍ പൊലീസ് ഉദ്യോഗസ്ഥ തയ്യാറായില്ല. ഉടന്‍ തന്നെ യുവാവ് സ്വയം കുത്തിപ്പരിക്കേല്‍പ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്താന്‍ തുടങ്ങി. യുവാവിനെ ഒടുവില്‍ അറസ്റ്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കോവാക്‌സിന്‍ എടുത്ത മൂന്നില്‍ ഒരാള്‍ക്ക് അണുബാധയെന്ന് പഠനം

'അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം; സസ്‌പെന്‍ഷന്‍ നിര്‍ഭാഗ്യകരം'

ഗുണ്ടകളെ ഒതുക്കാൻ പൊലീസ്, കൂട്ടനടപടി: 243 പേർ അറസ്റ്റിൽ, 53 പേർ കരുതല്‍ തടങ്കലില്‍

പശ്ചിമബംഗാളില്‍ ഇടിമിന്നലേറ്റ് 12 പേര്‍ മരിച്ചു