ദേശീയം

യാത്രാമധ്യേ വിന്‍ഡ് ഷീല്‍ഡില്‍ പൊട്ടല്‍, സ്‌പൈസ് ജെറ്റ് വിമാനം അടിയന്തരമായി ഇറക്കി; ഇന്നത്തെ രണ്ടാമത്തെ സംഭവം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ വിമാന കമ്പനിയായ സ്‌പൈസ് ജെറ്റുമായി ബന്ധപ്പെട്ട് ഇന്ന് ( ചൊവ്വാഴ്ച) മറ്റൊരു സംഭവം കൂടി. യാത്രാമധ്യേ വിന്‍ഡ്ഷീല്‍ഡിലെ പൊട്ടല്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സ്‌പൈസ് ജെറ്റ് വിമാനം മുംബൈയില്‍ അടിയന്തരമായി ഇറക്കി. കാണ്ട്‌ല- മുംബൈ വിമാനത്തിന്റെ വിന്‍ഡ് ഷീല്‍ഡിന്റെ പുറത്താണ് പൊട്ടല്‍ കണ്ടെത്തിയത്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് സ്‌പൈസ് ജെറ്റ് അറിയിച്ചു. നേരത്തെ
ഡല്‍ഹിയില്‍ നിന്ന് ദുബൈയിലേക്കു പോയ സ്പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാറിനെത്തുടര്‍ന്നാണ് പാകിസ്ഥാനിലെ കറാച്ചിയില്‍ ഇറക്കിയത്.

കാണ്ട്‌ല - മുംബൈ വിമാനം 23,000 അടി ഉയരത്തില്‍ പറക്കുമ്പോഴാണ് വിന്‍ഡ് ഷീല്‍ഡിന്റെ പുറത്ത് ചിന്നല്‍ ഉണ്ടായത്. തുടര്‍ന്ന് പൈലറ്റ് മുംബൈ വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി ഇറക്കുകയായിരുന്നുവെന്ന് ഡിജിസിഎ അറിയിച്ചു.

ആദ്യ സംഭവത്തില്‍ സ്പൈസ്ജെറ്റ് ബി 737 വിമാനമാണ് കറാച്ചിയിലേക്കു വഴിതിരിച്ചു വിട്ടത്. ഇന്‍ഡിക്കേറ്ററില്‍ തകരാറു കണ്ടതിനെത്തുടര്‍ന്നാണ് ഇതെന്നും അടിയന്തര ലാന്‍ഡിങ് വേണ്ടിവന്നില്ലെന്നും കമ്പനി വക്താവ് പറഞ്ഞു. കറാച്ചിയില്‍ ഇറക്കിയ വിമാനത്തിലെ യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നും അധികൃതര്‍ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്