ദേശീയം

മിസ് ഇന്ത്യ കിരീടം സിനി ഷെട്ടിക്ക് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഫെമിന മിസ് ഇന്ത്യ കിരീടം കര്‍ണാടകയില്‍ നിന്നുള്ള സിനി ഷെട്ടിക്ക്. മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന മത്സരത്തിലാണ് 21കാരിയായി സിനി ഷെട്ടി കിരീടമണിഞ്ഞത്. 

രാജസ്ഥാനില്‍ നിന്നുള്ള റുബല്‍ ഷെഖാവത്ത് ഫസ്റ്റ് റണ്ണറപ്പും ഉത്തര്‍പ്രദേശ് സ്വദേശിയായ ഷിനത ചൗഹാന്‍ സെക്കന്‍ഡ് റണ്ണറപ്പുമായി. 

മുംബൈയില്‍ ജനിച്ചു വളര്‍ന്ന സിനി ഷെട്ടി അക്കൗണ്ടിങ് ബിരുദധാരിയാണ്. ഭരതനാട്യം നര്‍ത്തകി കൂടിയാണ് സിനി. 

വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 31 പേരില്‍ നിന്നാണ് സിനിയെ വിജയിയായി പ്രഖ്യാപിച്ചത്. അഭിനേതാക്കളായ നേഹ ധൂപിയ, ദിനോ മോറിയ, മലൈക അറോറ, ഡിസൈനര്‍മാരായ രോഹിത് ഗാന്ധി, രാഹുല്‍ ഖന്ന, കൊറിയോഗ്രാഫര്‍ ഷിയാമക് ദാവര്‍, മുന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ മിതാലി രാജ് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.

ഈ വാർത്ത കൂടി വായിക്കാം  

അഗ്നിപഥ്: നാവികസേനയിലേക്ക്  മൂന്നു ദിവസത്തിനിടെ അപേക്ഷിച്ചത് 10,000 വനിതകൾ
 
സമകാലിക മലയാളം ഇപ്പോൾ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

4500 രൂപയ്ക്ക് ചെരിപ്പുവാങ്ങി, ഒരു മാസത്തിൽ പൊട്ടി; വിഡിയോയുമായി നടി കസ്തൂരി

'ടീസറിലെ ഗാനം പിന്‍വലിക്കണം'; രജനീകാന്തിന്റെ 'കൂലി'ക്കെതിരെ ഇളയരാജ; നിര്‍മാതാക്കള്‍ക്ക് നോട്ടീസ്

പട്ടാപ്പകല്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം, ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം; കമിതാക്കള്‍ വലയില്‍- വീഡിയോ

ഡല്‍ഹിയിലെ നിരവധി സ്‌കൂളുകളില്‍ ബോംബ് ഭീഷണി, പരീക്ഷകൾ നിർത്തി; പരിശോധന