ദേശീയം

ആരിഫ് മുഹമ്മദ് ഖാനോ മുക്താര്‍ അബ്ബാസ് നഖ്‌വിയോ? ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പ്രസിദ്ധീകരിക്കും. ഇന്നു മുതല്‍ ഈ മാസം 19 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 

പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഈ മാസം 22 ആണ്. ഓഗസ്റ്റ് ആറിനാണ് തെരഞ്ഞെടുപ്പ്. ലോക്‌സഭയിലെയും രാജ്യസഭയിലേയും 788 എംപിമാരാണ് തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുക. 

നിലവിലെ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്റെ കാലാവധി ഓഗസ്റ്റ് 10 ന് അവസാനിക്കും. ബിജെപിയും പ്രതിപക്ഷ പാര്‍ട്ടിയും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. 

ബിജെപി ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മുന്‍ കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ് വി, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവരെ പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ പേരും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.

ഈ വാർത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ടു; നാല് ഐഎസ് ഭീകരര്‍ പിടിയില്‍

ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കണം: ആരോഗ്യമന്ത്രി

കുറഞ്ഞ പലിശയ്ക്ക് വിദ്യാഭ്യാസ വായ്പ വേണോ?, ഇതാ നിരക്ക്

മഴ വന്നാല്‍ സഞ്ജുവും സംഘവും ക്വാളിഫയറില്‍; ഐപിഎല്‍ നിയമങ്ങള്‍ ഇങ്ങനെ

ഇറാന്‍ പരമോന്നത നേതാവിന്റെ വിശ്വസ്തന്‍, ആരാണ് ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റ മുഹമ്മദ് മുഖ്ബര്‍ ?