ദേശീയം

രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു; ഇന്നലെ 16,159 രോഗികള്‍; 28 മരണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികള്‍ കൂടുന്നു. ഇന്നലെ 16,159 പേര്‍ക്കാണ് വൈറസ് ബാധ. 28 പേര്‍ മരിച്ചു. കഴിഞ്ഞ ദിവസത്തേതിനെക്കാള്‍ രോഗികളുടെ എണ്ണത്തില്‍ 3,073 പേരുടെ വര്‍ധനവ് ഉണ്ടായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു

രാജ്യത്തെ സജീവ രോഗികളുടെ എണ്ണം 1,15,212 ആയി. ഇന്നലെ 15,394 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.56 ശതമാനമാണ്. രാജ്യത്ത് ഇതുവരെ 525270 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായാണ് കണക്കുകള്‍.

രാജ്യത്തെ കോവിഡ് കേസുകളില്‍ ഭൂരിഭാഗവും കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും ഇന്നലെ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. ഇരുപത്തിനാല് മണിക്കൂറിനിടെ 3,098 പേര്‍ക്കാണ് വൈറസ് ബാധ. ആറ് പേര്‍ മരിച്ചു. മൂംബൈയില്‍ പ്രതിദിന രോഗികള്‍ കുറയുന്നുണ്ടെങ്കിലും മറ്റ് ജില്ലകളില്‍ കേസുകള്‍ വര്‍ധിക്കുന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഡല്‍ഹിയില്‍ ഇന്നലെ അറന്നൂറിലേറെയാണ് രോഗികള്‍. തമിഴ്‌നാട്ടിലും കോവിഡ് ബാധിതരുടെ എണ്ണത്തില് വന്‍ വര്‍ധനവുണ്ടായി. 24 മണിക്കൂറിനിടെ 2,662 പേര്‍ക്കാണ് വൈറസ് ബാധ. ചെന്നൈയില്‍ ആയിരത്തിലേറെയാണ് രോഗികള്‍.  

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടി

ഓണ്‍ലൈന്‍ ഷോപ്പിങ്ങിന് അഞ്ചു സുരക്ഷാ ടിപ്പുകള്‍

ദക്ഷിണാമൂര്‍ത്തി സ്മരണയില്‍ സപ്തസ്വരങ്ങളുയരുന്ന ക്ഷേത്രം

ജോലി വിട്ട് വെള്ളിത്തിരയിലെത്തിയ നായകൻമാർ

'വഴക്ക്' പുതിയ തലത്തിലേക്ക്; സിനിമ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് സനല്‍കുമാര്‍ ശശിധരന്‍