ദേശീയം

ഉദ്ധവിന് വീണ്ടും തിരിച്ചടി; 66 കൗണ്‍സിലര്‍മാര്‍ ഷിന്‍ഡെയ്‌ക്കൊപ്പം, താനെ കോര്‍പ്പറേഷനില്‍ ഭരണം നഷ്ടമായി

സമകാലിക മലയാളം ഡെസ്ക്

താനെ: മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് വീണ്ടും തിരിച്ചടി. താനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഭരണം ഉദ്ധവ് താക്കറെ പക്ഷത്തിന് നഷ്ടമായി. 66 കൗണ്‍സിലര്‍മാര്‍ ഏക്‌നാഥ് ഷിന്‍ഡെ പക്ഷത്തിനൊപ്പം ചേര്‍ന്നു. ഒരാള്‍ മാത്രമാണ് ഉദ്ധവ് ക്യാമ്പിനൊപ്പമുള്ളത്. 

ബുധനാഴ്ച രാത്രി മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് മുന്‍ മേയര്‍ നരേഷ് മഹ്‌സേക്കിന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ വിമതര്‍ക്കൊപ്പം ചേര്‍ന്നത്. 

മഹാരാഷ്ട്രയില്‍ ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട കോര്‍പ്പറേഷനാണ് താനെ. ഏക്‌നാഥ് ഷിന്‍ഡെയുടെ ശക്തി കേന്ദ്രമാണ് താനെ. 

131 അംഗങ്ങളാണ് താനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനുള്ളത്. ഇതില്‍ 34 സീറ്റ് എന്‍സിപിയുടേതാണ്. ബിജെപിക്ക് 23, കോണ്‍ഗ്രസിന് മൂന്നും സീറ്റുകളാണുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സോളാര്‍ സമരം പെട്ടെന്ന് അവസാനിച്ചത് എങ്ങനെയാണ്? മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

200ലേറെ പേര്‍ക്ക് മഞ്ഞപ്പിത്തം; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍

അമീബിക് മസ്തിഷ്‌കജ്വരം; നാല് കുട്ടികളുടെ പരിശോധന ഫലം നെഗറ്റീവ്, ആരോഗ്യപ്രശ്‌നമുള്ളവര്‍ ഉടന്‍ ചികിത്സ തേടണമെന്ന് നിര്‍ദേശം

നാലിലേക്ക് കയറി റിയാന്‍ പരാഗ്

ഏറ്റവും കൂടുതല്‍ റീമേക്ക് ചെയ്യപ്പെട്ട ചിത്രങ്ങള്‍