ദേശീയം

14 അടി നീളം, 55 കിലോ ഭാരം കൂറ്റന്‍ ബര്‍മീസ് പെരുമ്പാമ്പിനെ പിടികൂടി

സമകാലിക മലയാളം ഡെസ്ക്

ഗുവഹാത്തി: 14 അടി നീളവും 55 കിലോ ഭാരമുള്ള കൂറ്റന്‍ ബര്‍മീസ് പെരുമ്പാമ്പിനെ പിടികൂടി. അസമിലെ നാഗോണ്‍ ജില്ലയിലെ കാലിയബോര്‍ മേഖലയിലെ സോനാരി തേയില തോട്ടത്തില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്.

തോട്ടം തൊഴിലാളികള്‍ കീടനാശിനി തളിക്കുന്നതിനിടെയാണ് പാമ്പിനെ കണ്ടത്. പരിഭ്രാന്തരായ തൊഴിലാളികള്‍ ഉടന്‍ തന്നെ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. അതിനിടെ പാമ്പുപിടിത്തക്കാരന്‍ സഞ്ജീബ് ദേക്കയെന്നായാള്‍ സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. 

താന്‍ ജീവിതത്തില്‍ കണ്ടിട്ടുള്ളതില്‍ വലിയ പാമ്പാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സമീപത്തെ കാട്ടില്‍ തുറന്നുവിട്ടു. ലോകത്തില്‍ കാണപ്പെടുന്ന ഏറ്റവും വലിയ അഞ്ച് പാമ്പുകളില്‍ ഒന്നാണ് ബര്‍മീസ് പെരുമ്പാമ്പ്. ഏകദേശം 25 അടിയോളം നീളവും 137 കിലോ ഭാരവും വരെ വളരും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു