ദേശീയം

കുല്‍ദീപ് ബിഷ്‌ണോയ് ബിജെപിയിലേക്ക്; അമിത് ഷായും നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഹരിയാനയിലെ  വിമത  കോണ്‍ഗ്രസ് എംഎല്‍എ കുല്‍ദീപ് ബിഷ്‌ണോയ് ബിജെപിയിലേക്ക്. ആഭ്യന്തരമന്ത്രി അമിത് ഷായുമായും ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡയുമായും കുല്‍ദീപ് ബിഷ്‌ണോയ് കൂടിക്കാഴ്ച നടത്തി.  ഇരുവരുടെയും രാജ്യത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ വിസ്മയിപ്പിക്കുന്നതാണെന്ന് കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പങ്കുവച്ച് കുല്‍ദീപ് ബിഷ്‌ണോയ് ട്വീറ്റ് ചെയ്തു. 

രാജ്യസഭ തെരഞ്ഞെടുപ്പില്‍ കൂറുമാറി വോട്ട് ചെയ്തതിനെ തുടര്‍ന്ന് എല്ലാ പദവികളില്‍ നിന്നും കുല്‍ദീപ് ബിഷ്‌ണോയിയെ കോണ്‍ഗ്രസ് നീക്കിയിരുന്നു.

രാജ്യസഭ തെരഞ്ഞെടുപ്പില്‍ കുല്‍ദീപ് ബിജെപിക്കാണ് വോട്ട് ചെയ്തതെന്ന് മുഖ്യമന്ത്രി മനോഹര്‍ലാര്‍ ഖട്ടര്‍ വ്യക്തമാക്കിയിരുന്നു. ഔദ്യോഗിക ഫലപ്രഖ്യാപനം വന്നപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് മാക്കന്‍ പരാജയപ്പെട്ടിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ പ്രത്യേക ക്ഷണിതാവ് കൂടിയായിരുന്നു കുല്‍ദീപ് ബിഷ്‌ണോയ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല