ദേശീയം

ഡിഗ്രി പ്രവേശന തീയതികള്‍ നീട്ടണം; സര്‍വകലാശാലകള്‍ക്ക് യുജിസിയുടെ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം വരുന്ന മുറയ്ക്ക് ഡിഗ്രി പ്രവേശനത്തിനുള്ള സമയപരിധി നിശ്ചയിക്കാന്‍ സര്‍വകലാശാലകളോട് നിര്‍ദേശിച്ച് യുജിസി ചെയര്‍മാന്‍. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതിനിടെ ചില സര്‍വകലാശാലകള്‍ ഡിഗ്രി പ്രവേശന നടപടികളുമായി മുന്നോട്ടുപോകുകയാണ്. ഈ പശ്ചാത്തലത്തിലാണ് യുജിസിയുടെ ഇടപെടല്‍.

ചില സര്‍വകലാശാലകളില്‍ ഡിഗ്രി പ്രവേശന നടപടികള്‍ പുരോഗമിക്കുന്ന പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളുടെ ഭാവി മുന്നില്‍ കണ്ട് സിബിഎസ്ഇ കഴിഞ്ഞയാഴ്ച യുജിസിയെ സമീപിച്ചിരുന്നു. പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചതിന് ശേഷം പ്രവേശന നടപടികള്‍ ആരംഭിക്കാന്‍ സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നതായിരുന്നു സിബിഎസ്ഇയുടെ ആവശ്യം. വിദ്യാര്‍ഥികളുടെ ഭാവി മുന്നില്‍ കണ്ടാണ് പരീക്ഷാഫലം വരുന്ന മുറയ്ക്ക് ഡിഗ്രി പ്രവേശനത്തിനുള്ള സമയപരിധി നിശ്ചയിക്കാന്‍ സര്‍വകലാശാലകളോട് യുജിസി ചെയര്‍മാന്‍ ജഗദീഷ് കുമാര്‍ നിര്‍ദേശിച്ചത്.

അല്ലാത്തപക്ഷം വിദ്യാര്‍ഥികള്‍ക്ക് വിവിധ സര്‍വകലാശാലകളില്‍ സീറ്റ് ലഭിക്കുന്നതിന് തടസം നേരിടുമെന്നാണ് ആക്ഷേപം ഉയരുന്നത്. ഇത് കണക്കിലെടുത്താണ് യുജിസിയുടെ ഇടപെടല്‍. വിദ്യാര്‍ഥികള്‍ക്ക് പ്രവേശനത്തിന് അപേക്ഷിക്കാന്‍ മതിയായ സമയം ലഭിക്കത്തക്കവിധം നടപടികള്‍ സ്വീകരിക്കാനാണ് സര്‍വകലാശാലകളോട് യുജിസി ചെയര്‍മാന്‍ നിര്‍ദേശിച്ചത്. ഈ മാസം അവസാനത്തോടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം സിബിഎസ്ഇ പ്രസിദ്ധീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും