ദേശീയം

ഗുജറാത്ത് കലാപം: മോദിയെ കുടുക്കാന്‍ അഹമ്മദ് പട്ടേല്‍ ഗൂഢാലോചന നടത്തി; അന്വേഷണ സംഘം കോടതിയില്‍

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്ത് കലാപ കേസുകളില്‍ അന്നു മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ കുടുക്കാന്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നെന്ന് പൊലീസ്. സാമൂഹ്യ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ് ഈ ഗൂഢാലോചനയില്‍ പങ്കാളിയാണെന്ന് ഗുജറാത്ത് പൊലീസ് പറയുന്നു. ടീസ്റ്റയുടെ ജാമ്യഹര്‍ജിയെ എതിര്‍ത്തുകൊണ്ടാണ് പൊലീസിന്റെ വാദം.

ഗുജറാത്ത് കലാപക്കേസുകളില്‍ നിരപാധികളെ കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ടീസ്റ്റ അറസ്റ്റിലായത്. മുന്‍ ഡിജിപി ആര്‍ബി ശ്രീകുമാറിനെയും ഇതേ കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

കലാപത്തിനു പിന്നാലെ ഗുജറാത്തിലെ ബിജെപി സര്‍ക്കാരിനെ പിരിച്ചുവിടാന്‍ അഹമ്മദ് പട്ടേലിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നെന്ന് പൊലീസ് പറയുന്നു. ഗുഢാലോചനയുടെ ഭാഗമായതിന് ടീസ്റ്റയ്ക്ക് പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടിയില്‍നിന്ന് ആനുകൂല്യങ്ങള്‍ ലഭിച്ചെന്നും സത്യവാങ്മൂലത്തില്‍ ആരോപണമുണ്ട്. സാമ്പത്തിക സഹായം ഉള്‍പ്പെടെയാണ് ഇതെന്ന് സത്യവാങ്മൂലം പറയുന്നു. 30 ലക്ഷം രൂപ അഹമ്മദ് പട്ടേലില്‍നിന്ന് ടീസ്റ്റയ്ക്കു ലഭിച്ചെന്ന്, ചില സാക്ഷികളെ ഉദ്ധരിച്ചുകൊണ്ട് പ്രത്യേക അന്വേഷണ സംഘം പറയുന്നു. 

അന്വേഷണ സംഘത്തിന്റെ വാദത്തെക്കുറിച്ച് കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്