ദേശീയം

യൂസര്‍ ഐഡിയും പാസ്‌വേര്‍ഡും തരപ്പെടുത്തി; നീറ്റ് പരീക്ഷയില്‍ 'ആള്‍മാറാട്ടം',  എട്ടുപേര്‍ സിബിഐ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റില്‍ ആള്‍മാറാട്ടം നടത്താന്‍ ശ്രമിച്ച എട്ടുപേരെ സിബിഐ അറസ്റ്റ് ചെയ്തു. ഡല്‍ഹി, ഹരിയാന സംസ്ഥാനക്കാരായ എട്ടുപേരെയാണ് സിബിഐ പിടികൂടിയത്.

യഥാര്‍ഥ വിദ്യാര്‍ഥികള്‍ക്ക് പകരം വലിയ തുക വാങ്ങി പരീക്ഷ എഴുതാന്‍ ശ്രമിച്ചവരാണ് പിടിയിലായത്. വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ പ്രവേശനം ഉറപ്പുനല്‍കിയായിരുന്നു തട്ടിപ്പിന് പദ്ധതിയിട്ടത്. വിദ്യാര്‍ഥികളുടെ യൂസര്‍ ഐഡിയും പാസ് വേര്‍ഡും തരപ്പെടുത്തിയാണ് പ്രതികള്‍ ആള്‍മാറാട്ടം നടത്താന്‍ പദ്ധതിയിട്ടതെന്ന് സിബിഐ വൃത്തങ്ങള്‍ പറയുന്നു.

ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ആഗ്രഹിക്കുന്ന പരീക്ഷാകേന്ദ്രങ്ങള്‍ ലഭിക്കുന്ന തരത്തില്‍ കൃത്രിമം നടത്താനാണ് ഇവര്‍ പദ്ധതിയിട്ടത്. വിദ്യാര്‍ഥികള്‍ക്ക് പകരം പരീക്ഷയെഴുതാന്‍ കഴിയുന്നവിധം ഫോട്ടോകള്‍ ഇവര്‍ മോര്‍ഫ് ചെയ്തതായും സിബിഐയുടെ എഫ്‌ഐആറില്‍ പറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ക്രിക്കറ്റ് കളിക്കുന്നതിനിടെ 22 കാരന്‍ കുഴഞ്ഞു വീണു മരിച്ചു

'പുഷ്പ പുഷ്പ'....,പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ പുഷ്പ 2-വിലെ ആദ്യഗാനം പുറത്ത്; ചിത്രം ഓഗസ്റ്റ് 15 ന് തീയറ്ററുകളില്‍

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം

പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തി, ബാങ്കില്‍ പണവുമായെത്തിയത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയതിനാല്‍: എം എം വര്‍ഗീസ്