ദേശീയം

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: 99 ശതമാനം പോളിങ്, കേരളത്തില്‍ 100

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു. 99 ശതമാനമാണ് പോളിങ്. കേരളത്തില്‍ നൂറു ശതമാനം പോളിങ് രേഖപ്പെടുത്തി. 11 സംസ്ഥാനങ്ങളില്‍ നൂറു ശതമാനം പോളിങ് രേഖപ്പെടുത്തി. 726 എംപിമാര്‍ വോട്ട് രേഖപ്പെടുത്തി. 8 എംപിമാര്‍ വോട്ട് ചെയ്തില്ല. സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ബാലറ്റ് ബോക്‌സുകള്‍ വിമാന, റോഡ് മാര്‍ഗം ഡല്‍ഹിയില്‍ എത്തിക്കും. ജൂലൈ 21നാണ് വോട്ടെണ്ണല്‍. 

പല സംസ്ഥാനങ്ങളിലും ക്രോസ് വോട്ടിങ് നടന്നതായും റിപ്പോര്‍ട്ടുണ്ട്. കോണ്‍ഗ്രസ്, എന്‍സിപി, എസ്പി എംഎല്‍എമാര്‍ ക്രോസ് വോട്ട് ചെയ്തതായാണ് വിവരം. രാജ്യസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് ചെയ്ത ഹരിയാനയിലെ കോണ്‍ഗ്രസ് എംഎല്‍എ കുല്‍ദീപ് ബിഷ്ണോയ് ദ്രൗപതി മുര്‍മുവിന് വേണ്ടിയാണ് വോട്ട് ചെയ്തത്. തന്റെ മനസാക്ഷിയ്ക്ക് അനുസരിച്ചാണ് വോട്ട് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. താന്‍ കോണ്‍ഗ്രസ് വിടുമെന്ന സൂചനയും ബിഷ്ണോയ് നല്‍കി. ഒഡീഷയില്‍ കോണ്‍ഗ്രസ് എംഎല്‍എ മുഹമ്മദ് മൊഖ്വിം എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തു.

ഉത്തര്‍പ്രദേശില്‍ എന്‍സിപി നേതാവ് ശിവ്പാല്‍ യാദവ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തു. യശ്വന്ത് സിന്‍ഹ മുലായം സിങ് യാദവിനെ ഐഎസ് ഏജന്റ് എന്ന് വിളിച്ചിട്ടുണ്ടെന്നും അതുകൊണ്ട് പിന്തുണയ്ക്കാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. മുലായം സിങ് യാദവിന്റെ ആദര്‍ശങ്ങള്‍ പിന്തുടരുന്ന എസ്പി നേതാക്കള്‍ക്ക് സിന്‍ഹയെ പിന്തുണയ്ക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്പി എംഎല്‍എ ഷാസില്‍ ഇസ്ലാം മുര്‍മുവിനാണ് വോട്ട് ചെയ്തത്.

അതേസമയം, പഞ്ചാബില്‍ എസ്എഡി എംഎല്‍എ മന്‍പ്രീത് സിങ് അയലി പ്രസിഡന്റ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ് പാര്‍ട്ടി നേതൃത്വം തന്നോട് കൂടിയാലോചിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്തില്‍ എന്‍സിപി എംഎല്‍എ കന്ദല്‍ എസ് ജഡേജ മുര്‍മുവിന് വോട്ട് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വിദേശ യാത്ര നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി തിരികെ തലസ്ഥാനത്ത്; ചോദ്യങ്ങളോട് മൗനം

പ്രമേഹം, ഹൃദ്രോഗ മരുന്നുകള്‍ ഉള്‍പ്പെടെ 41 അവശ്യമരുന്നുകളുടെ വില കുറയും

ലഖ്‌നൗവിനോടും തോറ്റു മടക്കം, പത്ത് തോല്‍വിയോടെ മുംബൈയുടെ സീസണിന് അവസാനം

55 കോടിയുണ്ടോ, അമേരിക്കയില്‍ ഒരു പട്ടണം വാങ്ങാം!

സ്‌കൂള്‍ ഓഡിറ്റോറിയവും ഗ്രൗണ്ടും വിദ്യാര്‍ഥികള്‍ക്ക്, മറ്റ് ആവശ്യങ്ങള്‍ക്കു നല്‍കരുതെന്ന് ഹൈക്കോടതി