ദേശീയം

15 ദിവസത്തിനിടെ 12കാരന് മൂന്ന് തവണ വിഷപ്പാമ്പിന്റെ കടിയേറ്റു; പരിഭ്രാന്തിയില്‍ നാട്

സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാറില്‍ 15 ദിവസത്തിനിടെ 12കാരനെ മൂന്ന് തവണ വിഷപ്പാമ്പ്
കടിച്ചത് നാട്ടില്‍ പരിഭ്രാന്തി പരത്തി. കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. തുടര്‍ച്ചയായി പാമ്പ് കടിയേറ്റതോടെ, കുട്ടിയെ വീട്ടില്‍ നിന്ന് ബന്ധുവീട്ടിലേക്ക് മാറ്റിയിരിക്കുകയാണ് മാതാപിതാക്കള്‍. 

ഔറംഗബാദ് ജില്ലയിലാണ് സംഭവം. ജൂലൈ രണ്ടിനാണ് കുട്ടിയെ ആദ്യം പാമ്പ് കടിച്ചത്. വീടിന് വെളിയില്‍ വച്ചാണ്് നീരജിനെ പാമ്പ് കടിച്ചത്. കരച്ചില്‍ കേട്ട് ഓടിയെത്തിയ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നീരജിനെ ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് രണ്ടുദിവസത്തിന് ശേഷം വീട്ടിലേക്ക് പറഞ്ഞയച്ചു. 

വീടിന് വെളിയില്‍ കളിച്ചു കൊണ്ടിരിക്കേയാണ് വീണ്ടും പാമ്പ് കടിച്ചത്. ഉടന്‍ തന്നെ മന്ത്രവാദിയെ വിളിച്ച് അസുഖം ഭേദമാക്കിയതായി ബന്ധുക്കള്‍ പറയുന്നു. ഒരാഴ്ചയുടെ വ്യത്യാസത്തില്‍ ജൂലൈ 13നാണ് മൂന്നാമതും പാമ്പ് കടിച്ചത്. 

മേല്‍ക്കൂരയില്‍ കിടന്നുറങ്ങുന്നതിനിടെയാണ് പാമ്പ് കടിച്ചത്. അബോധാവസ്ഥയിലായ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയെ തുടര്‍ന്ന് കുട്ടി ആരോഗ്യനില വീണ്ടെടുത്തു. തുടര്‍ച്ചയായി കുട്ടിയെ പാമ്പ് കടിക്കുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യമാണ് നാട്ടുകാരില്‍ നിന്ന് ഉയരുന്നത്. ഭീതിയോടെയാണ് നാട്ടുകാര്‍ കഴിയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

അധികാര ദുര്‍വിനിയോഗവും വിശ്വാസ ലംഘനവും നടത്തി; മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി

അനസ്തേഷ്യ ഡോസ് കൂടി; 15 മാസം അബോധാവസ്ഥയിലായിരുന്ന 28കാരിയുടെ മരണത്തിൽ ആശുപത്രിക്കെതിരെ ഭർത്താവ്

പ്രവാസികള്‍ക്ക് സന്തോഷിക്കാം; പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങി ആകാശ എയര്‍

മണ്ണെണ്ണയ്‌ക്ക് പകരം വെള്ളം; തട്ടിപ്പ് നടത്തിയ സപ്ലൈകോ ജൂനിയർ അസിസ്റ്റന്റിനെ സസ്പെന്റ് ചെയ്തു