ദേശീയം

ബാഗില്‍ ബോംബ് ഉണ്ടെന്ന് യാത്രക്കാരന്‍; ഇന്‍ഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി

സമകാലിക മലയാളം ഡെസ്ക്


പാട്ന: ബോംബ് ഭീഷണിയെ തുടർന്ന് ബിഹാറിലെ പട്‌നയിൽ ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. ഒരു യാത്രക്കാരൻ തന്റെ പക്കൽ ബോംബുണ്ടെന്ന് പറഞ്ഞതോടെയാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്. ഇൻഡിഗോയുടെ 6E2126 വിമാനമാണ് ലാൻഡ് ചെയ്യിപ്പിച്ചത്. 

യാത്രക്കാരെ ഉടനെ തന്നെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ബോംബ് ഭീഷണി ഉയർത്തിയ യാത്രക്കാരനെ വിമാനത്താവളത്തിൽ തന്നെ ആദ്യം തടഞ്ഞുവച്ചു. ഋഷി ചന്ദ് സിംഗ് എന്നയാളാണ് ഭീഷണി മുഴക്കിയത്. 

ഉടനെ തന്നെ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി. എന്നാൽ അപകടമുള്ള ഒന്നും കണ്ടെത്താനായില്ല. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് സംശയിക്കുന്നതായി വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു. വെള്ളിയാഴ്ച രാവിലെയോടെയാണ് ഇനി ഇൻഡി​ഗോയുടെ 6E2126 എന്ന വിമാനം പുറപ്പെടുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു