ദേശീയം

ടോള്‍പ്ലാസയലേക്ക് സിമന്റ് ട്രക്ക്‌ ഇടിച്ചു കയറി; ഞൊടിയിടയില്‍ ജീവനക്കാരിയെ പുറത്തെത്തിച്ച് യുവതി; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ഡെറാഢൂണ്‍: അമിത വേഗതയിലെത്തിയ സിമന്റ് ട്രക്ക്‌ ടോള്‍ പ്ലാസയിലേക്ക് ഇടിച്ചു കയറി.  ക്യാബിനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരും ടോളില്‍ പാര്‍ക്ക് ചെയ്ത വാഹനത്തിലുള്ളവരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്‌.
ഉത്തരാഖണ്ഡ് ഡെറാഢൂണിലെ ടോള്‍ പ്ലാസയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. 

അപകടത്തില്‍ ക്യാബിനില്‍ ജോലി ചെയ്തിരുന്ന പെണ്‍കുട്ടിക്ക് പരിക്കേറ്റു. ഉടന്‍ തന്നെ യുവതിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ജോലിയിലുണ്ടായിരുന്ന മറ്റൊരു യുവതിയാണ് ക്യാബിനിലേക്ക് ഓടിയെത്തി ജീവനക്കാരിയെ രക്ഷിച്ചത്. 

ക്യാബിനില്‍ ഇടിച്ചതിന് പിന്നാലെ ട്രക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു. അപകടമുണ്ടായെന്ന് അറിഞ്ഞ് നിരവധി ആളുകളാണ് സ്ഥലത്തെത്തിയത്.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വിമര്‍ശനങ്ങള്‍ക്കു സ്വാഗതം, ഒരാള്‍ക്കും ഒരു പ്രത്യേക പരിഗണനയും ഇല്ല'

സുനില്‍ ഛേത്രി; ഫുട്‌ബോളിലെ 'ഇന്ത്യന്‍ ഹൃദയ താളം'

കാറിനുള്ളില്‍ കുട്ടിയെ മറന്നുവെച്ച് കല്യാണത്തിന് പോയി, മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

ഭാര്യയെ വനത്തിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി കാല്‍മുട്ടുകള്‍ ചുറ്റിക കൊണ്ട് ഇടിച്ചുപൊട്ടിച്ചു; വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം

'ജയ വരുവോ നിങ്ങളുടെ കല്യാണത്തിന് ?'; അനശ്വരയുടെ പോസ്റ്റിന് കമന്റുമായി ആരാധകർ