ദേശീയം

സ്‌കൂള്‍ കുട്ടികള്‍ക്ക് ഇനി പ്രഭാതഭക്ഷണവും; പുതിയ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് സൗജന്യ പ്രഭാതഭക്ഷണം നല്‍കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. ഒന്നു മുതല്‍ അഞ്ചുവരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്കാണ് പ്രഭാതഭക്ഷണം നല്‍കുന്നത്. മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് ഇക്കാര്യം അറിയിച്ചത്. 

പല കുട്ടികളും ധൃതിപിടിച്ച് രാവിലെ പ്രഭാതഭക്ഷണം കഴിക്കാതെയാണ് സ്‌കൂളിലെത്തുന്നത്. ഈ സാഹചര്യത്തിലാണ് ചെറിയ ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് സ്‌കൂളില്‍ വെച്ച് സൗജന്യമായി പ്രഭാതഭക്ഷണം നല്‍കാന്‍ തീരുമാനിച്ചത്. 

ഈ പദ്ധതി സംബന്ധിച്ച ഉത്തരവില്‍ താന്‍ കഴിഞ്ഞദിവസം ഒപ്പുവെച്ചതായും മുഖ്യമന്ത്രി അറിയിച്ചു. സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യ ഉച്ചഭക്ഷണം ആദ്യം നല്‍കിയത് തമിഴ്‌നാട് സര്‍ക്കാരാണെന്നും സ്റ്റാലിന്‍ പറഞ്ഞു. കുട്ടികള്‍ക്ക് ആത്മവിശ്വാസം ഉണ്ടാകാന്‍ മാനസികവും ശാരീരികവുമായ ആരോഗ്യം അത്യന്താപേക്ഷിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ