ദേശീയം

ഇന്‍ഡിഗോ വിമാനം ടേക്ക് ഓഫിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി ചെളിയില്‍ പൂണ്ടു

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: പ്രമുഖ സ്വകാര്യ വിമാന കമ്പനിയായ ഇന്‍ഡിഗോയുടെ വിമാനം ടേക്ക് ഓഫിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയതായി റിപ്പോര്‍ട്ട്. റണ്‍വേയ്ക്ക് വെളിയിലുള്ള ചെളിയില്‍ ടയര്‍ പൂണ്ടുപോയതിനെ തുടര്‍ന്ന് അസമിലെ ജോര്‍ഹട്ടില്‍ നിന്നും കൊല്‍ക്കത്തയിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കി.

വ്യാഴാഴ്ചയാണ് സംഭവം. സാങ്കേതിക പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും മണിക്കൂറുകള്‍ എടുത്തതിനാല്‍ വിമാന സര്‍വീസ് റദ്ദാക്കുകയായിരുന്നുവെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ജോര്‍ഹട്ടില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് ഉച്ചയ്ക്ക് 2.20ന് പുറപ്പെടേണ്ട ഇന്‍ഡിഗോയുടെ 6ഇ757 വിമാനമാണ് ടേക്ക് ഓഫിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി ചെളിയില്‍ പൂണ്ടുപോയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

രാത്രി 8.15 ഓടേയാണ് സര്‍വീസ് റദ്ദാക്കിയതെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. വിമാനത്തില്‍ 98 യാത്രക്കാരുണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വീണ്ടും ബിജെപി വന്നാല്‍ പിണറായി ഉള്‍പ്പെടെ എല്ലാവരും ജയിലില്‍: കെജരിവാള്‍

ഋഷഭ് പന്തിന് ഒരു മത്സരത്തില്‍ വിലക്ക്! ഡല്‍ഹിക്ക് വന്‍ തിരിച്ചടി

ഫോണില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി പ്രശ്‌നം ഉണ്ടോ?; ഇതാ അഞ്ചുടിപ്പുകള്‍

'മുഖത്ത് ഭാരം തോന്നും; ഭാഷയല്ല, മേക്കപ്പാണ് തെലുങ്കിലെ പ്രശ്നം': സംയുക്ത

50 വര്‍ഷങ്ങള്‍ക്ക് ശേഷം, കൊല്ലം-ചെങ്കോട്ട വഴി ചെന്നൈയിലേക്ക്; എസി സ്‌പെഷല്‍ ട്രെയിന്‍