ദേശീയം

'ലോകത്തെ മികച്ച എന്‍ജിനീയര്‍', ഒസാമ ബിന്‍ ലാദന്റെ ചിത്രം സര്‍ക്കാര്‍ ഓഫീസില്‍; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഓഫീസില്‍ അല്‍ഖ്വയ്ദ തീവ്രവാദി ഒസാമ ബിന്‍ ലാദന്റെ ചിത്രം തൂക്കിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ലോകത്തെ മികച്ച ജൂനിയര്‍ എന്‍ജിനീയര്‍ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം തൂക്കിയിരുന്നത്. 

ഫറൂക്കാബാദിലാണ് സംഭവം.സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വൈദ്യുതി വിതരണ കമ്പനിയിലെ ജീവനക്കാരനെതിരെയാണ് നടപടി സ്വീകരിച്ചത്. ദക്ഷിണാഞ്ചല്‍ വിദ്യുത് വിത്രന്‍ നിഗം ലിമിറ്റഡിന്റെ സബ് ഡിവിഷണല്‍ ഓഫീസറായ രവീന്ദ്ര പ്രകാശ് ഗൗതമിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ലോകത്തെ മികച്ച ജൂനിയര്‍ എന്‍ജിനീയര്‍ എന്ന അടിക്കുറിപ്പോടെ ഓഫീസില്‍ ഒസാമ ബിന്‍ ലാദന്റെ ചിത്രം തൂക്കിയതിനാണ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ പറയുന്നു.

ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് നടപടി. വിവരം അറിഞ്ഞ മേല്‍ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയതിന് ശേഷമാണ് നടപടി സ്വീകരിച്ചത്. ഒസാമയുടെ ചിത്രം ഓഫീസില്‍ നിന്ന് നീക്കം ചെയ്തതായും ജില്ലാ അധികൃതര്‍ അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കമ്പത്ത് കാറിനുള്ളില്‍ മൂന്ന് പേരുടെ മൃതദേഹം, മരിച്ചത് കോട്ടയം സ്വദേശികള്‍; ആത്മഹത്യയെന്ന് സംശയം

വാട്ടര്‍ പ്രൂഫ്; 50 മെഗാപിക്‌സല്‍ ക്യാമറ, കരുത്തുറ്റ പ്രോസസര്‍; മോട്ടോറോള എഡ്ജ് 50 ഫ്യൂഷന്‍

'സീസണ്‍ മുഴുവന്‍ കളിക്കണം, പറ്റില്ലെങ്കില്‍ ഇങ്ങോട്ട് വരണ്ട!'

വാട്‌സ്ആപ്പിന്റെ പച്ച നിറത്തില്‍ മാറ്റം? ചാറ്റ് ബബിളില്‍ പുതിയ അപ്‌ഡേറ്റ്

'ആരാധകരും ഫുട്‌ബോളും തമ്മിലുള്ള ബന്ധം തകര്‍ക്കുന്നു'- 'വാര്‍' വേണ്ടെന്ന് പ്രീമിയര്‍ ലീഗ് ക്ലബുകള്‍