ദേശീയം

പരിശീലനം ലഭിക്കാത്ത പൈലറ്റ് വിമാനം താഴെ ഇറക്കി; എയര്‍ വിസ്താരയ്ക്ക് പത്തുലക്ഷം രൂപ പിഴ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് വിമാന കമ്പനിയായ എയര്‍ വിസ്താരയ്ക്ക് പിഴ. എയര്‍ വിസ്താരയ്ക്ക് പത്തുലക്ഷം രൂപയാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പിഴയായി ചുമത്തിയത്. മതിയായ പരിശീലനം ലഭിക്കാത്ത പൈലറ്റിനെ വിമാനം പറത്താന്‍ നിയോഗിച്ചതിനാണ് നടപടി.

ഇന്‍ഡോര്‍ വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്. വിമാനത്തിലെ ഫസ്റ്റ് ഓഫീസറായ പൈലറ്റിന് സിമുലേറ്ററില്‍ നിന്ന് മതിയായ പരിശീലനം ലഭിച്ചിട്ടില്ല എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഡിജിസിഎയുടെ നടപടി. യാത്രക്കാരുടെ ജീവന്‍ വച്ച് കളിച്ചത് ഗുരുതര സുരക്ഷാ വീഴ്ചയാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് ഡിജിസിഎ പിഴ ചുമത്തിയത്.

യാത്രക്കാരുമായി വിമാനം പറത്തുന്നതിന് മുന്‍പ് ഫസ്റ്റ് ഓഫീസര്‍ സിമുലേറ്റേറില്‍ വിമാനം താഴെ ഇറക്കിയുള്ള പരിശീലനം നേടേണ്ടതുണ്ട്. ഫസ്റ്റ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കും മുന്‍പ് ക്യാപ്റ്റനും സമാനമായ നിലയില്‍ പരിശീലനം നേടിയിരിക്കണം. എന്നാല്‍ ഇവിടെ ഗുരുതമായ സുരക്ഷാ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതായി ഡിജിസിഎ അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം