ദേശീയം

കോവിഡ് കേസുകള്‍ ഉയരുന്നതില്‍ ആശങ്ക; കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്രം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഒരിടവേളയ്ക്ക് ശേഷം കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ അഞ്ചു സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച്‌ കേന്ദ്രസര്‍ക്കാര്‍. കേരളം, തമിഴ്‌നാട്, തെലങ്കാന, മഹാരാഷ്ട്ര, കര്‍ണാടക എന്നി സംസ്ഥാനങ്ങളെയാണ് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ ആശങ്ക അറിയിച്ചത്.

ഈ സംസ്ഥാനങ്ങളില്‍ കോവിഡിന്റെ പ്രാദേശിക വ്യാപനം സംഭവിക്കുന്നതായാണ് കേന്ദ്രം വിലയിരുത്തുന്നത്. ഈ സംസ്ഥാനങ്ങളോട് നിരീക്ഷണം ശക്തമാക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചു. കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ കൈവരിച്ച നേട്ടങ്ങള്‍ നഷ്ടപ്പെടാത്തവിധം ശക്തമായ നടപടികള്‍ സ്വീകരിക്കണം. കോവിഡ് വ്യാപനം തടയാന്‍ വേണമെങ്കില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാവുന്നതാണെന്നും കത്തില്‍ പറയുന്നു.

ഇന്നലെ രാജ്യത്ത് കോവിഡ് കേസുകള്‍ നാലായിരം കടന്നിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോവിഡ് കേസുകള്‍ ഉയരുന്ന പ്രവണതയാണ് ദൃശ്യമാകുന്നത്. അഞ്ചുസംസ്ഥാനങ്ങളില്‍ കേരളത്തിലാണ് ഏറ്റവുമധികം കോവിഡ് കേസുകള്‍ ഉയര്‍ന്നത്. വെള്ളിയാഴ്ച വരെയുള്ള ആഴ്ചയില്‍ 6556 പുതിയ കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. മുന്‍ ആഴ്ച ഇത് 4139 ആയിരുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ