ദേശീയം

എൻഐസിയുവിൽ വച്ച് ഉറുമ്പ് കടിച്ചു; മൂന്ന് ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം 

സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ: മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് ഉറുമ്പു കടിയേറ്റ് മരിച്ചു. നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിൽ (എൻഐസിയു) ചികിത്സയിലിരിക്കെയാണ് ദാരുണമായ സംഭവമുണ്ടായത്. ഉത്തർപ്രദേശിലെ മഹോബ ജില്ലയിലെ വനിതാ ആശുപത്രിയിലാണ് സംഭവം. ഇതേത്തുടർന്ന് ആശുപത്രി അധികൃതർക്കെതിരെ കുഞ്ഞിന്റെ കുടുംബം പ്രതിഷേധവുമായി രംഗത്തെത്തി.

മുധാരി ഗ്രാമവാസിയായ സുരേന്ദ്ര റായ്‌ക്വാർ എന്നയാൾ മെയ് 30നാണ് ഗർഭിണിയായ ഭാര്യ സീമയ്‌ക്കൊപ്പം ആശുപത്രിയിലെത്തിയത്. അന്നുതന്നെ സീമ ആൺകുഞ്ഞിന് ജന്മം നൽകി. കുഞ്ഞിന് സുഖമില്ലാതായതോടെ ഡോക്ടർമാർ എൻഐസിയുവിൽ പ്രവേശിപ്പിച്ചു. വാർഡിൽ അഴുക്കും ഉറുമ്പും ഉണ്ടെന്ന് ബന്ധുക്കൾ ജീവനക്കാരോടും ഡോക്ടർമാരോടും പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. 

മരണവിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ ചീഫ് മെഡിക്കൽ സൂപ്രണ്ട് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണം നടത്തി കുറ്റക്കാർ ആരായാലും നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും