ദേശീയം

ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുന്നു; വിവാദ പെര്‍ഫ്യൂം പരസ്യം പിന്‍വലിക്കാന്‍ കേന്ദ്ര നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിവാദത്തിലായ ലെയര്‍ ഷോട്ട് ബോഡി പെര്‍ഫ്യൂം പരസ്യം പിന്‍വലിക്കാന്‍ യൂട്യൂബിനും ട്വിറ്ററിനും കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ നിര്‍ദേശം. ജൂണ്‍ മൂന്നിനാണ് പരസ്യം യൂട്യൂബ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അപ്‌ലോഡ് ചെയ്തത്. എന്നാൽ ഇതിന് പിന്നാലെ പരസ്യം ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിമര്‍ശനം ഉയർന്നു. ഇതോടെയാണ് പിൻവലിക്കാൻ നിർദ്ദേശം നൽകിയത്. 

പരസ്യം അപ്‌ലോഡ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ വീഡിയോയുടെ കാഴ്ചക്കാര്‍ പത്ത് ലക്ഷം പിന്നിട്ടിരുന്നു. ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് പരസ്യം എന്ന ഗുരുതര വിമര്‍ശനവും പിന്നാലെ ഉയർന്നു. സൂപ്പര്‍ മാര്‍ക്കറ്റില്‍ ഷോപ്പിങ് നടത്തുകയായിരുന്ന യുവതിയുടെ അരികിലേക്ക് നാല് യുവാക്കള്‍ കടന്നുവരുന്നതും ദ്വയാര്‍ത്ഥത്തിലുള്ള സംഭാഷണം നടത്തുന്നതുമാണ് പരസ്യം.

നമ്മള്‍ നാലുപേര്‍, അവള്‍ ഒന്ന്.. അപ്പോള്‍ ആര് ഷോട്ട് എടുക്കുമെന്ന് യുവാക്കളിലൊരാള്‍ ചോദിക്കുന്നു. തന്നെക്കുറിച്ചാണ് പറയുന്നതെന്ന് തെറ്റിദ്ധരിച്ചെങ്കിലും ലെയര്‍ ഷോട്ടിനെക്കുറിച്ചാണ് യുവാക്കള്‍ പറഞ്ഞതെന്ന് പിന്നീട് പെണ്‍കുട്ടി മനസിലാക്കുന്നതാണ് പരസ്യത്തിന്റെ ഉള്ളടക്കം.

കിടക്കിയിലിരിക്കുന്ന ഒരു യുവതിയുടേയും യുവാവിന്റേയും സമീപത്തേക്ക് നാല് യുവാക്കള്‍ കടന്നുവരുന്നതും അശ്ലീല ചുവയോടെയെന്ന് തോന്നുന്ന തരത്തില്‍ സംസാരിക്കുന്നതുമാണ് മറ്റൊരു പരസ്യം. പരസ്യത്തിനെതിരെ ട്വിറ്റര്‍ ഉള്‍പ്പടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയർന്നത്. സംവിധാനയകന്‍ ഫര്‍ഹാന്‍ അക്തര്‍ ഉള്‍പ്പെടെയുള്ളവര്‍ രൂക്ഷ വിമര്‍ശനമുന്നയിച്ച് രംഗത്തെത്തി.

പരസ്യം വിവാദമായതിന് പിന്നാലെ വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ വാര്‍ത്താ വിനിമയ മന്ത്രി അനുരാഗ് ഠാക്കൂറിന് കത്തയിച്ചിരുന്നു. ഡല്‍ഹി പൊലീസിനോടും വിശദീകരണം തേടിയിട്ടുണ്ട്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും മാധ്യമങ്ങളില്‍ നിന്ന് പരസ്യം നീക്കാനുള്ള നടപടികള്‍ സ്വീകരിക്കാനുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 

ഈ മാസം ഒൻപതിനകം റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശമുണ്ട്. വിവാദത്തിലായ ലെയര്‍ കമ്പനി ഇത്തരത്തില്‍ നേരെത്തെയും അശ്ലീലമായ പരമാര്‍ശങ്ങളടങ്ങിയ പരസ്യം ഇറക്കിയിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ പരസ്യബോര്‍ഡ് തകര്‍ന്ന് അപകടം: മരണം 14 ആയി; 60 ലേറെ പരിക്ക്

ശബരിമല നട ഇന്ന് തുറക്കും; പ്രതിഷ്ഠാ ദിനം 19ന്

നടന്‍ എം സി ചാക്കോ അന്തരിച്ചു

ദളിതനായ 17കാരന്‍റെ മുടി വെട്ടാൻ വിസമ്മതിച്ചു; ബാർബർ ഷോപ്പ് ഉടമയും മകനും അറസ്റ്റിൽ

സംവിധായകന്‍ ബിജു വട്ടപ്പാറ അന്തരിച്ചു