ദേശീയം

വാരാണസി സ്‌ഫോടന പരമ്പര; മുഖ്യപ്രതി വാലിയുള്ള ഖാന് വധശിക്ഷ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വാരാണസി സ്‌ഫോടന പരമ്പരയുടെ മുഖ്യപ്രതി വാലിയുള്ള ഖാന് വധശിക്ഷ. ഗാസിയാബാദിലെ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. 2006 മാര്‍ച്ച് ഏഴിന് രണ്ടിടത്ത് നടന്ന സ്‌ഫോടനത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടിരുന്നു.

രണ്ട് കേസുകളിലാണ് കോടതി ശിക്ഷ വിധിച്ചത്. രണ്ടാമത്തെ കേസില്‍ ജീവപര്യന്തം തടവാണ് ശിക്ഷ. സ്ഫോടന പരമ്പര കേസില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് വിധി പറയാന്‍ ഇന്നത്തേയ്ക്ക് മാറ്റിയത്.

സുരക്ഷ കണക്കിലെടുത്ത് വിധി പ്രഖ്യാപന വേളയില്‍ കോടതിയില്‍ മാദ്ധ്യമങ്ങളെ അനുവദിച്ചിരുന്നില്ല. കനത്ത സുരക്ഷയാണ് കോടതിയില്‍ ഒരുക്കിയിരുന്നത്. കോടതി പരിസരത്ത് ഡോഗ് സ്‌ക്വാഡ് ഇടയ്ക്കിടെ തിരച്ചില്‍ നടത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ


സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്