ദേശീയം

'ഹൈക്കോടതിക്ക് ആ അധികാരമില്ല'; നളിനിയുടെയും രവിചന്ദ്രന്റെയും ഹര്‍ജി തള്ളി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഗവര്‍ണറുടെ അനുമതിയില്ലാതെ തന്നെ തങ്ങളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്, രാജിവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട നളിനിയും രവിചന്ദ്രനും നല്‍കിയ ഹര്‍ജികള്‍ മദ്രാസ് ഹൈക്കോടതി തള്ളി. പേരറിവാളന്റേതിനു സമാനമായ സാഹചര്യമാണ് തങ്ങളുടേതെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. പേരറിവാളനെ കഴിഞ്ഞ മാസം സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്നു മോചിപ്പിച്ചിരുന്നു.

ഭരണഘടനയുടെ 142ാം അനുച്ഛേദപ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് സുപ്രീം കോടതി പേരറിവാളനെ മോചിപ്പിക്കാന്‍ ഉത്തരവിട്ടതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതിക്ക് അത്തരം അധികാരമില്ലെന്ന് ചീഫ് ജസ്റ്റിസ് എംഎന്‍ ഭണ്ഡാരി പറഞ്ഞു.

രാജീവ് ഗാ്ന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട ഏഴു പ്രതികളെയും വിട്ടയയ്ക്കാന്‍ എഐഎഡിഎംകെ ഭരണകാലത്ത് സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയിരുന്നു. എ്ന്നാല്‍ അന്നത്തെ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് ഇതില്‍ നടപടിയെടുത്തില്ല. ഇതിനെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും തള്ളുകയായിരുന്നു. 

മന്ത്രിസഭയുടെ ശുപാര്‍ശയില്‍ നടപടിയെടുക്കാന്‍ ഗവര്‍ണറോടു നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജി പരിഗണിച്ചുകൊണ്ടാണ്, പേരറിവാളനെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. 

പേരറിവാളന്‍, മുരുകന്‍, ശാന്തന്‍, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍, ജയകുമാര്‍, നളിനി എന്നിവരാണ് രാജീവ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു