ദേശീയം

ചോരക്കുഞ്ഞിനെ തെരുവുനായ്ക്കൾ കടിച്ചുകീറി തിന്നു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: നവജാതശിശുവിനെ തെരുവുനായ്ക്കൾ കടിച്ചുകീറി തിന്നു. മധുരയ്ക്കു സമീപം ഉസിലംപെട്ടിയിലാണ് സംഭവം. ഉസിലംപെട്ടി തേനി റോഡിലുള്ള പൊന്നുസാമി തിയേറ്ററിനു മുന്നിലാണ് ശരീരത്തിന്റെ മുക്കാൽ ഭാഗവും കടിച്ചു തിന്ന നിലയിൽ ചോരക്കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

രക്തക്കറയുള്ള തുണി തെരുവുനായ്ക്കൾ കടിച്ചു തിന്നുന്നതു കണ്ട് സംശയം തോന്നിയ പരിസരവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്.  പൊലീസ് തുറന്നു നോക്കുമ്പോൾ  ശരീരം മുക്കാൽഭാഗത്തോളം നായ്ക്കൾ കടിച്ചു തിന്ന നിലയിലായിരുന്നു. കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ് ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നി​ഗമനം. 

സംഭവത്തിൽ കേസെടുത്ത പൊലീസ്, ആരാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ്. പൊന്നുസാമി തിയേറ്ററിനു പരിസരത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍