ദേശീയം

ടിപിആര്‍ കുത്തനെ കൂടി; കോവിഡ് രോഗികളുടെ എണ്ണം 76,700 ആയി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ വര്‍ധന. ഇന്നലെ 12,781 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 18 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 

നിലവില്‍ രാജ്യത്ത് 76,700 സജീവ കേസുകളാണ് ഉള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.32 ശതമാനമായി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 524873 പേര്‍ മരിച്ചു. രോഗമുക്തരായവര്‍ 42707900 ആയി.

മഹാരാഷ്ട്രയിലും കേരളത്തിലും ഡല്‍ഹിയിലും തമിഴ്‌നാട്ടിലുമാണ് കൂടുതല്‍ രോഗികള്‍. ഡല്‍ഹിയില്‍ ഇന്നലെ 1538 പേര്‍ക്കാണ് രോഗബാധ. മുംബൈയില്‍ നഗരത്തില്‍ മാത്രം 2087 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍