ദേശീയം

13,000 പേര്‍ യോഗ്യത നേടി; സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷാഫലം പ്രഖ്യാപിച്ചു 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പരീക്ഷയില്‍ 13,000 ഉദ്യോഗാര്‍ഥികള്‍ മെയ്ന്‍ പരീക്ഷ എഴുതാന്‍ യോഗ്യത നേടിയതായി യുപിഎസ് സി അറിയിച്ചു. യുപിഎസ് സിയാണ് വര്‍ഷംതോറും പരീക്ഷ നടത്തുന്നത്.

മൂന്ന് ഘട്ടങ്ങളായാണ് പരീക്ഷ. പ്രിലിമിനറി, മെയ്ന്‍, ഇന്റര്‍വ്യൂ എന്നി വിവിധ ഘട്ടങ്ങളായാണ് പരീക്ഷ നടത്തുന്നത്. ഐഎഎസ് ഉള്‍പ്പെടെ വിവിധ സര്‍വീസുകളില്‍ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയാണ് പരീക്ഷ.

ജൂണ്‍ അഞ്ചിനാണ് രാജ്യമൊട്ടാകെ പ്രിലിമിനറി പരീക്ഷ നടത്തിയത്. 17 ദിവസത്തിനകമാണ് ഫലം പ്രസിദ്ധീകരിച്ചത്. 11.52 ലക്ഷം ഉദ്യോഗാര്‍ഥികളാണ് പരീക്ഷയ്ക്കായി അപേക്ഷിച്ചത്. ഇതില്‍ 13,090 ഉദ്യോഗാര്‍ഥികള്‍ മെയ്ന്‍ പരീക്ഷ എഴുതാന്‍ യോഗ്യത നേടിയതായി യുപിഎസ് സി അറിയിച്ചു. യുപിഎസ് സിയുടെ വെബ്‌സൈറ്റായ www.upsc.gov.in ല്‍ പ്രവേശിച്ചാല്‍ ഫലം അറിയാം. വിവിധ സര്‍വീസുകളിലായി 1022 ഒഴിവുകളിലേക്കാണ് ഇത്തവണ പരീക്ഷ നടത്തുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍