ദേശീയം

ഡോക്ടര്‍മാര്‍ ഡിജെ പാര്‍ട്ടിയില്‍; നവജാത ശിശു മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്:  ഡിജി പാര്‍ട്ടി ആഘോഷിച്ച ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും അനാസ്ഥമൂലം നവജാതശിശു മരിച്ചു. തെലങ്കാനയിലെ ചദര്‍ഘട്ടിലെ ഇംതിയാസ് ആശുപത്രിയിലാണ് സംഭവം. ജനിച്ച് അഞ്ച് മിനിറ്റിനുള്ളിലാണ് കുഞ്ഞ് മരിച്ചത്. ആശുപത്രി വളപ്പില്‍ തന്നെയായിരുന്നു ഡോക്ടര്‍ നേതത്വത്തില്‍ ഡിജെ പാര്‍ട്ടി.

പ്രസവവേദനയെ തുടര്‍ന്ന് യുവതിയെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാരും ഡോക്ടര്‍ നടത്തിയ വിരുന്നിലായിരുന്നു. അതിനിടെ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. എന്നാല്‍ അഞ്ച് മിനിറ്റിനുള്ളില്‍ നവജാത ശിശു മരിച്ചു. ആശുപത്രി ജീവനക്കാരുടെ അനാസ്ഥയില്‍ രോഷാകുലരായ യുവതിയുടെ ബന്ധുക്കള്‍ ആശുപത്രിയ്‌ക്കെതിരെ രംഗത്തെത്തി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. 

എംബിബിഎസ് പൂര്‍ത്തിയാക്കിയ മകനെ തന്റെ അസാന്നിധ്യത്തില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികളെ പരിശോധിക്കാന്‍ അനുവദിച്ച ഡോക്ടറെ തമിഴ്‌നാട് ആരോഹ്യവകുപ്പ് സസ്‌പെന്റ് ചെയ്തിരുന്നു. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം