ദേശീയം

ലെഹങ്കയും മേക്കപ്പുമൊന്നും അല്ല, മൊമോസ് തന്നെ പ്രധാനം; വധുവിന്റെ ക്യൂട്ട് വിഡിയോ വൈറല്‍ 

സമകാലിക മലയാളം ഡെസ്ക്

വിവാഹദിനം അവിസ്മരണീയമാക്കി മാറ്റുന്നവരാണ് ന്യൂ ജെന്‍ വധൂവരന്മാര്‍. മെഹന്തി, ബ്രൈഡല്‍ ഷവര്‍, കല്യാണം, റിസപ്ഷന്‍ എന്നിങ്ങനെ ഒന്നിനുപുറകെ ഒന്നായി ചടങ്ങുകള്‍ ആവര്‍ത്തിക്കുമ്പോള്‍ കല്യാണ ചെക്കനും പെണ്ണിനും അതൊരു ഓട്ടപ്പാച്ചില്‍ തന്നെയായിരിക്കും. പരിപാടികള്‍ പ്ലാന്‍ ചെയ്തും ഒരുങ്ങിയും തിരക്കിലാകുമ്പോള്‍ സമയത്ത് ഭക്ഷണം കഴിക്കാന്‍ പോലും പലരും മറന്നുപോകാറുണ്ട്. എന്നാല്‍ തന്റെ കല്യാണത്തിന് പട്ടിണി കിടക്കാന്‍ കഴിയില്ല എന്ന് മാത്രമല്ല ഇഷ്ടഭക്ഷണം ആസ്വദിച്ചിട്ടേ മറ്റെന്തുമൊള്ളു എന്ന് പറയുന്ന ഒരു വധുവിന്റെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

കല്യാണത്തിരക്കിനിടയിലും ഒരു പ്ലേറ്റ് മൊമോസ് ആസ്വദിച്ച് കഴിക്കുന്ന വധുവിനെയാണ് വിഡിയോയില്‍ കാണാന്‍ കഴിയുക. ലെഹങ്ക ധരിച്ച് ആഭരണങ്ങളും മേക്കപ്പുമൊക്കെ അണിഞ്ഞിരുന്നാണ് വധി മൊമോസ് കഴിക്കുന്നത്. വളരെ ആസ്വദിച്ച് സന്തോഷവതിയായാണ് ജീവിതത്തിലെ സുപ്രധാന നിമിഷത്തില്‍ തൊട്ടുമുന്‍പുള്ള മണിക്കൂറുകള്‍ ഈ വധു ആഘോഷിക്കുന്നത് എന്ന് വിഡിയോയില്‍ നിന്ന് വ്യക്തമാണ്. 

ഇതാണ് ജീവിതം, ക്യൂട്ട് ബ്രൈഡ്, മൊമോസ് കഴിച്ചിട്ടുള്ള ആ ഡാന്‍സ് ആണ് എനിക്കിഷ്ടപ്പെട്ടത് എന്നെല്ലാമാണ് വിഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്‍ഡിഎഫിന് തുടര്‍ഭരണത്തിന് വഴിയൊരുക്കിയത് കേരള കോണ്‍ഗ്രസ് നിലപാട്; രാജ്യസഭ സീറ്റ് എല്‍ഡിഎഫില്‍ ഉന്നയിക്കുമെന്ന് ജോസ് കെ മാണി

'ആത്മാക്കളുടെ കല്യാണം'; മുപ്പത് വര്‍ഷം മുന്‍പ് മരിച്ച മകള്‍ക്ക് വരനെ തേടി പത്രപരസ്യം!

എം. നന്ദകുമാര്‍ എഴുതിയ കഥ 'എക്‌സ് എന്ന ശത്രു എത്തുന്ന നേരം'

റിവ്യൂ ബോംബിങ്: അശ്വന്ത് കോക്കിനെതിരെ പരാതിയുമായി സിയാദ് കോക്കര്‍

''മരിച്ചുപോയ എന്റെ ചങ്ങാതിമാരുടെ മുഖങ്ങളില്‍ മഴ പെയ്യുകയാണ്''