ദേശീയം

'ഗോള്‍ഡന്‍ ബാബ'യെ കാണാനില്ല, പരാതിയുമായി ബന്ധുക്കള്‍, അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

കാണ്‍പുര്‍: രണ്ടു കിലോ ഭാരം വരുന്ന സ്വര്‍ണാഭരണങ്ങള്‍ പതിവായി അണിഞ്ഞ് ഗോള്‍ഡന്‍ ബാബ എന്നറിയപ്പെട്ട മനോജ് സെന്‍ഗാറിനെ കാണാതായതായി പരാതി. വീട്ടുകാരുടെ പരാതിയില്‍ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

സ്വര്‍ണാഭരണങ്ങളോടുള്ള ഭ്രമം മൂലമാണ് സെന്‍ഗാറിന് ഗോള്‍ഡന്‍ ബാബ എന്ന പേരുവീണത്. കഴിഞ്ഞ വര്‍ഷം അഞ്ചു ലക്ഷം രൂപ വില വരുന്ന സ്വര്‍ണ മാസ്‌ക് ധരിച്ച് സെന്‍ഗാര്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. അതിനും മുമ്പായി ലക്ഷങ്ങള്‍ വിലവരുന്ന ആഭരണങ്ങള്‍ അണിഞ്ഞ് കോടതിയില്‍ ഹാജരായതോടെയാണ് ഇയാള്‍ പ്രശസ്തനായത്. കാണ്‍പുരിലെ ബപ്പി ലഹിരിയെന്നും സെന്‍ഗാറിനു പേരുണ്ട്.

ചൊവ്വാഴ്ച രാവിലെ വീട്ടില്‍നിന്നു പോയ സെന്‍ഗാര്‍ തിരിച്ചുവന്നിട്ടില്ലെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും ആശങ്കപ്പെടേണ്ട ഒന്നുമില്ലെന്നുമാണ് പൊലീസിന്റെ പക്ഷം. പുറത്തുപോവുമ്പോള്‍ ബാബ ആഭരണങ്ങള്‍ ഒന്നും അണിഞ്ഞിരുന്നില്ലെന്നും അതിനാല്‍ മോഷണമോ കവര്‍ച്ചയോ പോലുള്ള ഒന്നും സംശയിക്കേണ്ടതില്ലെന്നും പൊലീസ് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വിദേശ യാത്ര നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി തിരികെ തലസ്ഥാനത്ത്; ചോദ്യങ്ങളോട് മൗനം

ലഖ്‌നൗവിനോടും തോറ്റു മടക്കം, പത്ത് തോല്‍വിയോടെ മുംബൈയുടെ സീസണിന് അവസാനം

55 കോടിയുണ്ടോ, അമേരിക്കയില്‍ ഒരു പട്ടണം വാങ്ങാം!

സ്‌കൂള്‍ ഓഡിറ്റോറിയവും ഗ്രൗണ്ടും വിദ്യാര്‍ഥികള്‍ക്ക്, മറ്റ് ആവശ്യങ്ങള്‍ക്കു നല്‍കരുതെന്ന് ഹൈക്കോടതി

അരളിച്ചെടിയുടെ വിഷം ഹൃദയാഘാതത്തിന് കാരണമായി, സൂര്യയുടെ മരണത്തില്‍ പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്