ദേശീയം

സമ്മതമില്ലാതെ ഭര്‍ത്താവ് ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചാല്‍ അത് ബലാത്സംഗമെന്ന് കര്‍ണാടക ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: ഭര്‍ത്താവ് ഭാര്യയെ സമ്മതമില്ലാതെ ലൈംഗികമായി പീഡിപ്പിച്ചാല്‍ അത് ബലാത്സംഗമാണെന്ന് കര്‍ണാടക ഹൈക്കോടതി. മനസ്സിനുള്ളിലെ 'ക്രൂരമൃഗത്തെ അഴിച്ചുവിടാനുള്ള' ലൈസന്‍സല്ല വിവാഹമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഭര്‍ത്താവ് ഭാര്യയെ ലൈംഗികമായി ആക്രമിക്കുന്നത് ഭാര്യയുടെ മാനസികാവസ്ഥയില്‍ ഗുരുതരമായ ആഘാതങ്ങള്‍ ഉണ്ടാക്കും. ഇത് അവരില്‍ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളുണ്ടാക്കും. ഭര്‍ത്താക്കന്മാരുടെ ഇത്തരം പ്രവൃത്തികള്‍ ഭാര്യമാരുടെ ആത്മാവിനെ മുറിവേല്‍പ്പിക്കുന്നു. 
ഭര്‍ത്താക്കന്‍മാര്‍ ഭാര്യമാരുടെ ശരീരവും മനസ്സും ആത്മാവും അടക്കി ഭരിക്കുന്ന ഭരണാധികാരികളാണെന്നുള്ള പുരാതനമായ ചിന്തയും കീഴ്വഴക്കവും അവസാനിപ്പിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. 

ഭര്‍തൃബലാത്സംഗം കുറ്റമായി പരിഗണിക്കുന്നത് സംബന്ധിച്ച് ഇപ്പോള്‍ പറയുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു. നിയമസഭയാണ് അത് പരിഗണിക്കേണ്ടത്. 'ഭാര്യയെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് ഭര്‍ത്താവിന്റെ മേല്‍ ബലാത്സംഗ കുറ്റം ചുമത്തുന്നത് മാത്രമാണ് ഈ കോടതിയുടെ പരിഗണനയിലുള്ളതെന്നും കോടതി പറഞ്ഞു. 

വിവാഹം കഴിഞ്ഞതുമുതല്‍ ലൈംഗിക അടിമയെപ്പോലെയാണ് ഭര്‍ത്താവ് തന്നോട് പെരുമാറിയതെന്ന് കേസ് പരിഗണിക്കുന്നതിനിടെ യുവതി കോടതിയില്‍ വ്യക്തമാക്കി. മനുഷ്യത്വമില്ലാതെയാണ് ഭര്‍ത്താവ് പെരുമാറി. മകളുടെ മുന്നില്‍ പോലും പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിക്കുന്നുവെന്നും അവര്‍ ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്