ദേശീയം

ഋതു ഖണ്ഡൂരി ഉത്തരാഖണ്ഡിലെ ആദ്യവനിതാ സ്പീക്കര്‍;  പുതിയ ചരിത്രമെഴുതുമെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ഡെറാഢൂണ്‍: ഉത്താരാഖണ്ഡ് നിയമസഭാ സ്പീക്കറായി ഋതു ഖണ്ഡൂരിയെ തെരഞ്ഞെടുത്തു. സംസ്ഥാനനിയമസഭയുടെ ആദ്യവനിതാ സ്പീക്കറാണ് 57കാരിയായ ഋതു. 

പ്രേംചന്ദ് അഗര്‍വാളിന്റെ പിന്‍ഗാമിയായാണ് ഋതു അധികാരമേറ്റത്. ഉത്തരാഖണ്ഡ് നിയമസഭയുടെ അഞ്ചാമത്തെ സ്പീക്കറാണ്.

സംസ്ഥാന നിയമസഭയുടെ വനിതാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഖണ്ഡൂരിയെ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അഭിനന്ദിച്ചു. ഖണ്ഡൂരിയുടെ നേതൃത്വത്തില്‍ സംസ്ഥാന നിയമസഭ പുതിയ ചരിത്രം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ദ്വാര്‍ മണ്ഡലത്തില്‍ നിന്ന് സുരേന്ദ്രസിങ്ങിനെ പരാജയപ്പെടുത്തിയാണ് ബിജെപി നേതാവായ ഋതു ഖണ്ഡൂരി ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി ബിജെപി ഏജന്റ്, കള്ളം പറയുന്നുവെന്ന് എഎപി; ​ഗുണ്ടയെ സംരക്ഷിക്കാനുള്ള നീക്കമെന്ന് മറുപടി

എസി ഓണാക്കി കാറിനുള്ളിൽ വിശ്രമിക്കാൻ കിടന്നു: യുവാവ് മരിച്ച നിലയിൽ

ഭാര്യയുമായി പിരിഞ്ഞിട്ടും ജീവിതസഖിയാക്കിയില്ല; കാമുകന്റെ വീടും ബൈക്കും തീയിട്ടു; യുവതി അറസ്റ്റില്‍

ഡെങ്കിപ്പനി ഹോട്ട്‌സ്‌പോട്ടുകള്‍ പ്രസിദ്ധീകരിക്കും; ആശുപത്രികളില്‍ പ്രത്യേക ഫീവര്‍ ക്ലിനിക്കുകള്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍?; സമീപിച്ച് ബിസിസിഐ