ദേശീയം

മരിച്ച സഹോദരനായി ആൾമാറാട്ടം, അധ്യാപകനായി ജോലിക്കെത്തിയത് 24 വർഷം; ഒടുവിൽ അറസ്റ്റ് 

സമകാലിക മലയാളം ഡെസ്ക്

ബം​ഗളൂരു: സഹോദരന്റെ പേരിൽ ആൾമാറാട്ടം നടത്തി സ്കൂൾ അധ്യാപകനായി ജോലി ചെയ്തയാൾ അറസ്റ്റിൽ. മൈസൂരു പെരിയപട്ടണ സ്വദേശി ലക്ഷ്മണെ ഗൗഡയാണ് അറസ്റ്റിലായത്. മരിച്ചുപോയ സഹോദരന് പകരം ജോലിയിൽ പ്രവേശിച്ച ഇയാൾ 24 വർഷമാണ് അധ്യാപകനായി ജോലി ചെയ്തത്. 

സഹോദരൻ ലോകേഷ് ഗൗഡയാണെന്ന് വ്യാജേനയാണ് ഇയാൾ ജോലി ചെയ്തിരുന്നത്. അധ്യാപകനായി നിയമന ഉത്തരവ് ലഭിച്ച ലോകേഷ് ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപു മരിച്ചു. ലോകേഷിന്റെ സർട്ടിഫിക്കറ്റുകളുമായി 1998ൽ ലക്ഷ്മണെ ജോലിയിൽ പ്രവേശിച്ചു. 2019ൽ ചില ബന്ധുക്കൾ വിദ്യാഭ്യാസ വകുപ്പിനും ലോകായുക്തയ്ക്കും പരാതി നൽകിയതിന് പിന്നാലെയാണ് കള്ളം പൊളിഞ്ഞത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്