ദേശീയം

പ്രമോദ് സാവന്ത് ഗോവയുടെ മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും; മോദിയും രാജ്‌നാഥും എത്തും

സമകാലിക മലയാളം ഡെസ്ക്

പനാജി: രണ്ടാം തവണയും ഗോവയുടെ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നാളെ സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്ക് ഡോ.ശ്യാമ പ്രസാദ് മുഖര്‍ജി സ്‌റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങ് ഉള്‍പ്പടെയുള്ള പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും.

സത്യപ്രതിജ്ഞാ ചടങ്ങില്‍ പതിനായിരത്തോളം പേര്‍ പങ്കെടുക്കും. പുതിയ മന്ത്രിസഭയില്‍ എത്ര പേര്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ ബിജെപി നേതൃത്വം പ്രതികരിക്കാന്‍ തയ്യാറായില്ല. മുഖ്യമന്ത്രി ഉള്‍പ്പടെ 12 പേര്‍ മന്ത്രിസഭയിലുണ്ടാകുമെന്നാണ് സൂചന.

ഇത് രണ്ടാം തവണയാണ് സാവന്ത് ഗോവയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ 20 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. 11സീറ്റുമായി കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ജെന്നിഫര്‍ ലോപസും ബെന്‍ അഫ്ലെക്കും വേര്‍പിരിയുന്നു: മാറി താമസിക്കാന്‍ പുതിയ വീട് അന്വേഷിച്ച് താരങ്ങള്‍

സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം, ഒരാഴ്ച കൊണ്ട് കേസുകള്‍ ഇരട്ടിയായി; മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം

ഇത് അപ്പോൾ സെറ്റ് ആയിരുന്നല്ലേ! ഗുരുവായൂരമ്പല നടയിലിന്റെ രസകരമായ വീഡിയോയുമായി സംവിധായകൻ