ദേശീയം

കറുത്ത വേഷത്തിനും മാസ്‌കിനും വിലക്ക്; ഗോവയില്‍ പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

സമകാലിക മലയാളം ഡെസ്ക്

പനാജി: ഗോവ മുഖ്യമന്ത്രിയായി ബിജെപി നേതാവ് പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് സാവന്ത് രണ്ടാം തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 

ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള സത്യവാചകം ചൊല്ലി നല്‍കി. എട്ട് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. പനാജിയിലെ ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങ് കാണാനായി പതിനായിരം പേര്‍ എത്തിയിരുന്നു.സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാനെത്തിയവര്‍ കറുത്ത വേഷവും മാസ്‌കും ധരിക്കരുത് എന്ന നിര്‍ദേശം വിവാദമായി. 

പ്രധാനമന്ത്രിക്ക് പുറമേ, കേന്ദ്രമന്ത്രിമാരയ നിതിന്‍ ഗഡ്കരി, ശ്രീപദ് നായിക്, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. 

വിശ്വജിത് റാണേ, മോവിന്‍ ഗോഡിന്‍ഹോ, രവി നായിക്, നീലേഷ് കബ്രാല്‍, സുഭാഷ് ശിരോദ്കര്‍, രോഹന്‍ ഖൗന്തെ, ഗോവിന്ദ് ഗൗഡെ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത മറ്റു മന്ത്രിമാര്‍. ഇതില്‍ നാലുപേര്‍ സാവന്തിന്റെ ആദ്യമന്ത്രിസഭയില്‍ അംഗങ്ങളായിരുന്നു.40 അംഗ നിയമസഭയില്‍ 20 സീറ്റാണ് ബിജെപി നേതിയത്. മൂന്ന് സ്വതന്ത്രരും എംജിപിയുടെ രണ്ട് എംഎല്‍എമാരുടെയും പിന്തുണ ബിജെപിക്കുണ്ട്. മുഖ്യമന്ത്രിയും 11 മന്ത്രിമാരും അടങ്ങുന്നതാണ് പുതിയ ക്യാബിനറ്റ്. രണ്ട് മാസത്തിനുള്ളില്‍ രണ്ട് മന്ത്രിമാരെക്കൂടി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്ന് ബിജെപി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി