ദേശീയം

മറന്നുവെച്ച ബാഗ് എടുക്കാന്‍ തിരികെ വന്നു; സ്‌കൂള്‍ വാനിന്റെ അടിയില്‍പ്പെട്ട് രണ്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: സ്‌കൂള്‍ വാനിന്റെ അടിയില്‍പ്പെട്ട് രണ്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. മറന്നുവെച്ച ബാഗ് എടുക്കാന്‍ തിരികെ വരുമ്പോള്‍ പിന്നിലോട്ടെടുത്ത വാന്‍ കയറിയിറങ്ങിയാണ് അപകടം. ആള്‍വാര്‍തിരുനഗറിലെ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥിയായ വിരുഗമ്പാക്കം ഇളങ്കോ നഗര്‍ കാളിയമ്മന്‍ കോവില്‍ സ്ട്രീറ്റില്‍ വെട്രിവേലിന്റെയും ജെനിഫറിന്റെയും മകനായ ദീക്ഷിത്താണ് മരിച്ചത്. 

സ്‌കൂള്‍ കോമ്പൗണ്ടില്‍ വച്ച് തിങ്കളാഴ്ച രാവിലെയാണ് അപകടം. വാനില്‍ നിന്ന് ഇറങ്ങി ക്ലാസിലേക്ക് പോയ ദീക്ഷിത് വണ്ടിയിലേക്ക് തിരികെയെത്തുകയായിരുന്നു. വാനില്‍ മറന്നുവെച്ച ബാഗ് എടുക്കാന്‍ തിരികെ വരുമ്പോഴാണ് അപകടം ഉണ്ടായത്. 

കുട്ടി വാനിന്റെ പിന്നിലുള്ള കാര്യം ശ്രദ്ധിക്കാതെ വാഹനം പിന്നോട്ടെടുത്തപ്പോഴാണ് അപകടം സംഭവിച്ചത്. കുട്ടിയുടെ ശരീരത്തില്‍കൂടി വാഹനം കയറിയിറങ്ങുകയായിരുന്നു. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ വളസരവാക്കം പൊലീസ് കേസെടുക്കുകയും വാന്‍ ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്