ദേശീയം

അജ്ഞാത നമ്പറില്‍ നിന്ന് വീഡിയോ കോള്‍; യുവാവിന് 55,000 രൂപ പോയി

സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: അജ്ഞാത നമ്പറില്‍ നിന്ന് വാട്‌സാപ്പ് വീഡിയോ കോള്‍ എടുത്തതിന് പിന്നാലെ 30കാരന് 55,000 രൂപ നഷ്ടമായി. യുവാവിന്റെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ബ്ലാക്ക്‌മെയില്‍ ചെയ്താണ് പണം തട്ടിയത്. 

ദിവസങ്ങള്‍ക്ക് മുന്‍പ് തനിക്ക് അജ്ഞാത വ്യക്തിയില്‍ നിന്ന് വീഡിയോ കോള്‍ ലഭിച്ചിരുന്നു. ഫോണില്‍ ഓഡിയോ ഇല്ലാതെ ഒരു വീഡിയോ പ്രത്യക്ഷപ്പെട്ടതായും യുവാവ് പറയുന്നു. കുറച്ച് മിനിറ്റുകള്‍ക്ക് ശേഷം, മോര്‍ഫ് ചെയ്ത അശ്ലീല വീഡിയോ പങ്കുവെക്കുമെന്ന മേസേജ് ലഭിച്ചു. പണം നല്‍കിയില്ലെങ്കില്‍ വീഡിയോ പങ്കുവെക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായി യുവാവ് പറയുന്നു.

ആദ്യം 5,000 രൂപ നല്‍കി, പിന്നീട് പ്രതികള്‍ 30,000 രൂപ ആവശ്യപ്പെട്ടതായും യുവാവ് പറയുന്നു. ഭയം കാരണം പണം കൊടുത്തു. ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും പണം ആവശ്യപ്പെടാന്‍ തുടങ്ങി. ഇത്തവണ 20,000 രൂപ നല്‍കി. തുടര്‍ന്നും ഭീഷണി തുടര്‍ന്ന സാഹചര്യത്തിലാണ് പൊലീസിനെ സമീപിച്ചത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍