ദേശീയം

12-ാം ക്ലാസ് ഇംഗ്ലീഷ് ചോദ്യ പേപ്പര്‍ ചോർന്നു; ഉത്തർപ്രദേശിൽ ഇന്ന് നടക്കാനിരുന്ന പരീക്ഷ റദ്ദാക്കി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മാധ്യമിക് ശിക്ഷാ പരിഷത്ത് 12-ാം ക്ലാസ് ഇംഗ്ലീഷ് പരീക്ഷ റദ്ദാക്കി. ചോദ്യ പേപ്പര്‍ ചോര്‍ന്നതിനെത്തുടര്‍ന്നാണ് 24 ജില്ലകളില്‍ പരീക്ഷ റദ്ദാക്കാന്‍ തീരുമാനിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് ഉപേക്ഷിച്ചത്.

ഇംഗ്ലീഷ് പേപ്പര്‍ സീരീസ് 316ഇഡി, 316ഇഐ എന്നീ പരീക്ഷകള്‍ ചോദ്യ പേപ്പര്‍ ചോര്‍ന്നതിനാല്‍ റദ്ദാക്കിയെന്ന് ഉത്തര്‍പ്രദേശ് ബോര്‍ഡ് അറിയിച്ചു. ബല്ലിയ ജില്ലയിലാണ് ചോദ്യപേപ്പര്‍ പുറത്തായത്. പരീക്ഷ റദ്ദാക്കിയ 24 ജില്ലകളിലും ഈ വിഷയത്തിന്റെ പുതിയ പരീക്ഷാതിയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം