ദേശീയം

ഇന്ത്യന്‍ സ്ത്രീകള്‍ 'പൊസസിവ്'; ഭര്‍ത്താവിനെ പങ്കുവയ്ക്കാന്‍ അവര്‍ ആഗ്രഹിക്കില്ല: കോടതി

സമകാലിക മലയാളം ഡെസ്ക്

അലഹാബാദ്: ഇന്ത്യന്‍ സ്ത്രീകള്‍ ഭര്‍ത്താവിന്റെ കാര്യത്തില്‍ അങ്ങേയറ്റം 'പൊസസീവ്' ആണെന്നും ഭര്‍ത്താവിനെ മറ്റു സ്ത്രീകളുമായി പങ്കുവയ്ക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ലെന്നും അലഹാബാദ് ഹൈക്കോടതി. ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിക്കുന്നത് അവരുടെ ആത്മഹത്യയ്ക്കു കാരണമാവുമെന്ന് കോടതി അഭിപ്രായപ്പെട്ടു. ഭാര്യയുടെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി നിരീക്ഷണം.

ഹര്‍ജിക്കാരനായ സുശീല്‍ കുമാര്‍ മൂന്നുവട്ടം വിവാഹം കഴിച്ചെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭാര്യയുടെ ആത്മഹത്യയ്ക്ക് ഇതു മതിയായ കാരണമാണ്. ഭര്‍ത്താവ് രഹസ്യമായി വേറൊരു വിവാഹം കഴിച്ചതിന്റെ പേരില്‍ ഭാര്യ ജീവിതം അവസാനിപ്പിച്ചിരിക്കാം. അതുകൊണ്ടുതന്നെ ആത്മഹത്യാ പ്രേരണക്കുറ്റം ഒഴിവാക്കാനാവില്ലെന്ന് കോടതി പറഞ്ഞു.

ഇന്യന്‍ സ്ത്രീകള്‍ ഭര്‍ത്താവിന്റെ കാര്യത്തില്‍ അങ്ങേയറ്റം പൊസസീവ് ആണ്. മറ്റൊരു സ്ത്രീയുമായി തന്റെ ഭര്‍ത്താവിനെ പങ്കുവയ്‌ക്കേണ്ടിവരുന്നത് ഏതു സ്ത്രീക്കും വലിയ ആഘാതമാവും. അയാള്‍ വേറെ വിവാഹം കഴിച്ചാലോ കഴിക്കാനൊരുങ്ങിയാലോ അവര്‍ കടുത്ത രീതിയില്‍ പ്രതികരിക്കും. ഈ കേസിലും അതുതന്നെയാണ് സംഭവിച്ചതെന്ന് ഹര്‍ജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.

ഭാര്യയുടെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയ കീഴ്‌ക്കോടതി നടപടിക്കെതിരെയാണ് ഭര്‍ത്താവ് ഹര്‍ജി നല്‍കിയത്. മരണത്തിനു മുമ്പ് ഇയാള്‍ക്കെതിരെ ഭാര്യ പൊലീസിനെ സമീപിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്‍ഡിഎഫിന് തുടര്‍ഭരണത്തിന് വഴിയൊരുക്കിയത് കേരള കോണ്‍ഗ്രസ് നിലപാട്; രാജ്യസഭ സീറ്റ് എല്‍ഡിഎഫില്‍ ഉന്നയിക്കുമെന്ന് ജോസ് കെ മാണി

ആദ്യ പന്തിക്ക് തന്നെ ഇരുന്നോ!! ചിരിപ്പൂരമൊരുക്കി പൃഥ്വിയും ബേസിലും

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഐപിഎല്‍ മത്സരങ്ങള്‍ ഉപേക്ഷിച്ച് മടങ്ങുന്നു; ഇംഗ്ലണ്ട് താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറയ്ക്കണമെന്ന് സുനില്‍ ഗാവസ്‌കര്‍

10, 12 ക്ലാസ് സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ 15 മുതല്‍ നടത്തും: സിബിഎസ്ഇ